ഒന്നാം വർഷ ബിരുദ പ്രവേശനം 2017: ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാന തീയതി 10
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ 10ന് അവസാനിക്കും. പ്രവേശന നടപടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ വിഭാഗത്തിൽപ്പെട്ടവരും മേൽ പറഞ്ഞ തീയതിക്ക് മുന്‍പ് ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തികരിക്കണം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ട തില്ല. പ്രവേശന സമയത്ത് കോളജുകളിൽ ഹാജരാക്കിയാൽ മതിയാകും.
ഒന്നാം വർഷ ബിരുദ പ്രവേശനം 2017: കമ്മ്യൂണിറ്റി ക്വാട്ട/സ്പോർട്ട്സ് ക്വാട്ട അപേക്ഷ അവസാന തീയതി ജൂണ്‍ ഒൻപത്
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ കമ്യൂണിറ്റി ക്വാട്ടയിലും സ്പോർട്ട്സ് ക്വാട്ടയിലും ഒന്നാം വർഷ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഏകജാലക സംവിധാനം വഴി സമർപ്പിച്ച അപേക്ഷയുടെ ഒരു പ്രിന്റൗട്ടും അനുബന്ധ രേഖകളും ബന്ധപ്പെട്ട കോളജുകളിൽ ഒൻപതിനു വൈകുന്നേരം അഞ്ചിനു മുൻപ് സമർപ്പിക്കണം. സർവകലാശാലയിലേക്ക് അപേക്ഷകൾ അയക്കരുത്.
ഒന്നാം വർഷ ബിരുദ പ്രവേശനം 2017: പ്രിൻസിപ്പൽമാരുടെ യോഗം
ഒന്നാം വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ പ്രിൻസിപ്പൽമാരുടേയും, അഡ്മിഷൻ കോഓർഡിനേറ്റർമാരുടേയും യോഗം ഇന്ന് സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ചേംബറിൽ നടത്തും. ഗവണ്മെന്റ്/എയ്ഡഡ് കോളജുകളുടേത് രാവിലെ 11നും സ്വാശ്രയ/യുഐടി എന്നിവയുടേത് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് നടത്തുന്നത്.
ബിഎഫ്എ (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷ
14ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഎഫ്എ (എച്ച്ഐ), 22ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിഎഫ്എ (എച്ച്ഐ) പരീക്ഷകൾക്ക് അഞ്ച് വരെ(50 രൂപ പിഴയോടെ ജൂണ്‍ ഏഴ്, 125 രൂപ സൂപ്പർ ഫൈനോട് കൂടി ജൂണ്‍ 9) ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ബിടെക് ടൈംടേബിൾ
ഈ മാസം ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് (2013 സ്കീം റെഗുലർ) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ബിപിഎ പ്രവേശനം
ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിലേക്കുള്ള ഒന്നാം വർഷ ബിപിഎ പ്രവേശനം (201718) സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.