University News
ബി​രു​ദ​പ്ര​വേ​ശ​നം : ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷ​യി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​വു​ന്ന​താ​ണ്. പേ​ര്, ജ​ന​ന​തീ​യ​തി, അ​ക്കാ​ദ​മി​ക് വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ ഈമാസം അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ 100 രൂ​പ ച​ലാ​ന​ട​ച്ച് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പിക്കണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് പി​ഴ​വു​ക​ൾ ഒ​ന്നും ഇ​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ഒ​ൻ​പ​തി​നുശേ​ഷം ഒ​രുകാ​ര​ണ​വ​ശാ​ലും പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത​ല്ല.

സ്പോ​ർ​ട്സ്, ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം

സ്പോ​ർ​ട്സ്, ക​മ്യൂ​ണി​റ്റി ക്വാ​ട്ട​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 12 ന​കം അ​ത​ത് കോ​ള​ജു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം അ​പേ​ക്ഷിക്കണം. കോ​ള​ജു​ക​ൾ മെ​റി​റ്റ് ലി​സ്റ്റ് 20 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

അ​ക്ഷ​യ ജീ​വ​ന​ക്കാ​ർ​ക്കും പ​ങ്കെ​ടു​ക്കാം

ഏ​ഴി​നു ന​ട​ക്കു​ന്ന നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ അ​ക്ഷ​യ ജീ​വ​ന​ക്കാ​ർ​ക്കും പ​ങ്കെ​ടു​ക്കാം. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച മൊ​ബൈ​ൽ ആ​പ്പ് ലോ​ഞ്ച് ചെ​യ്യും.

ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ്

ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് 13 ന് ​ന​ട​ക്കും. അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 17 ന് മു​ന്പാ​യി നി​ർ​ദി​ഷ്ട ഫീ​സ് അ​ട​ച്ച​തി​നു​ശേ​ഷം വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു എ​ടു​ക്കണം. പ്ര​സ്തു​ത മെ​മ്മോ​യും ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗട്ടും അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് കോ​ള​ജി​ൽ ഹാ​ജ​രാ​ക്കണം. മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം മാ​ത്ര​മേ കോ​ള​ജു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം നേ​ടേ​ണ്ട​തു​ള്ളൂ.

ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റ് ഔ​ട്ട്

ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട് കൈ​വ​ശം സൂ​ക്ഷിക്കണം. ഇ ​ച​ലാ​ൻ വ​ഴി ഫീ​സ് അ​ട​ച്ച​വ​ർ​ക്കു onlinesbi.com എ​ന്ന വെ​ബ്സൈ​റ്റി​ലെ Reprint remittance form എ​ന്ന ലി​ങ്ക് വ​ഴി പ്രി​ന്‍റ് ഔ​ട്ട് എ​ടു​ക്കാം. ഓ​ണ്‍​ലൈ​ൻ പെ​യ്മെ​ന്‍റ് വ​ഴി ഫീ​സ് അ​ട​ച്ച​വ​ർ ഈ ​വെ​ബ്സൈ​റ്റി​ലെ Payment history എ​ന്ന ലി​ങ്ക് വ​ഴി പ്രി​ന്‍റ് ഔ​ട്ട് എ​ടു​ക്കേ​ണ്ട​താ​ണ്. ഈ ​പ്രി​ന്‍റ് ഔ​ട്ട് അ​ഡ്മി​ഷ​ൻ സ​മ​യ​ത്തു നി​ർ​ബ​ന്ധ​മാ​യും കോ​ള​ജി​ൽ ഹാ​ജ​രാ​ക്കണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്/​പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ ഡി​സം​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക്‌ലി​സ്റ്റ് ല​ഭ്യ​മാ​കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​നഃപ​രി​ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത മാ​ർ​ക്ക്‌ലിസ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നോ​ടൊ​പ്പം 16ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പിക്കണം.

ബി​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ എട്ടിന്

കഴിഞ്ഞ മാസം 15ന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഡി​ഗ്രി​യു​ടെ പ​രീ​ക്ഷ ഈമാസം എ​ട്ടി​ന് ന​ട​ത്തും. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ അ​റ​ബി​ക് പ​രീ​ക്ഷ എട്ടിന്

കഴിഞ്ഞ മാസം 16ന് ​ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ അ​റ​ബി​ക് ഡി​ഗ്രി​യു​ടെ ത​രീ​ക്കു​ൽ ഇ​സ്ലാം പാ​ർ​ട്ട് ര​ണ്ട് പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃപ​രീ​ക്ഷ ഈമാസം എ​ട്ടി​ന് ന​ട​ത്തും. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.