University News
പ​രീ​ക്ഷ തീ​യ​തി മാ​റ്റി
സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടേ​യും എം​ബി​എ കോ​ള​ജു​ക​ളു​ടേ​യും അ​പേ​ക്ഷാ​ർ​ഥി​ക​ളു​ടേ​യും അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഡി​ഗ്രി പ​രീ​ക്ഷ ഫ​ലം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ൽ വ​രു​ന്ന കാ​ല​താ​മ​സ​വും ക​ണ​ക്കി​ലെ​ടു​ത്ത് ജൂ​ണ്‍ 11ലെ KMAT KERALA ​പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടി​ലേ​ക്ക് (രാ​വി​ലെ 10 മ​ണി മു​ത​ൽ 12.30വ​രെ) മാ​റ്റി. അ​പേ​ക്ഷാ​ർ​ഥി​ക​ൾ കൂ​ടു​ത​ൽ ഉ​ള്ള ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ അ​ധി​കം ന​ൽ​കും. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 20 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് kmatkerala.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 04712335133, 8547255133.

ബി​എ​സ്‌​സി, ബി​കോം, ബി​എ​ഫ്എ ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് പ്ര​വേ​ശ​നം

ആ​ക്കു​ളം നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് (NISH), അ​ടൂ​ർ മ​ണ​ക​ല ബി​ഷ​പ്പ് മൂ​ർ കോ​ള​ജ് ഫോ​ർ ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് എ​ന്നീ കോ​ള​ജു​ക​ളി​ലെ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (എ​ച്ച്ഐ), ബി​കോം (എ​ച്ച്ഐ), ബാ​ച്ചി​ല​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് (ബി​എ​ഫ്എ) (എ​ച്ച്ഐ) എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷാ​ഫോം സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 20. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​പി​എ​ഡ് ടൈം​ടേ​ബി​ൾ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ മ​ല​യാ​ളം ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സി. ​ഷി​ജു (ര​ജി.​നം. w. MAL 150514/2017) ഒ​ന്നാം റാ​ങ്ക് നേ​ടി.

ഹി​ന്ദി അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സം​ഗ​മം

ഹി​ന്ദി അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം 10നു ​രാ​വി​ലെ 10ന് ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.

എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വ​ഴി ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സി​ന്‍റെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​യു​ള്ള​വ​ർ ഒ​ന്പ​തി​ന​കം കോ​ർ​ഡി​നേ​റ്റ​റെ അ​റി​യി​ക്ക​ണം.

എം​എ​സ്‌​സി ഫ​ലം

2016 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ആ​ർ​ക്ക് ടൈം​ടേ​ബി​ൾ

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്ന്, ര​ണ്ട്, ആ​റ്, എ​ട്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​സി​എ/​ബ​ബി​എ/​ബി​പി​എ/
ബി​എ​സ്ഡ​ബ്ലി​യു/​ബി​വോ​ക് പ​രീ​ക്ഷ


നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​സി​എ/ ബി​ബി​എ/​ബി​പി​എ/​ബി​എ​സ്ഡ​ബ്ലി​യു/​ബി​വോ​ക് (2013, 2014 സ​പ്ലി​മെ​ന്‍റ​റി 2015 റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 12ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​ക​ൾ​ക്ക് 16വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 22, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ണ്‍ 27) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഐ​എം​കെ ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി പാ​ന​ൽ

ഐ​എം​കെ​യി​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​ൻ വേ​ണ്ടി ത​യാ​റാ​ക്കു​ന്ന ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡേ​റ്റ ([email protected] ) എ​ന്ന ഇ​മെ​യി​ൽ മു​ഖേ​ന​യോ പ്ര​ഫ. ആ​ൻ​ഡ് ഹെ​ഡ്, ഐ​എം​കെ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം 695581 എ​ന്ന വി​ലാ​സ​ത്തി​ലോ 15ന​കം സ​മ​ർ​പ്പി​ക്ക​ണം.

ബി​എ​ഡ് ഫ​ലം

ഏ​പ്രി​ൽ മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ബി​എ​ഡ് (2015 സ്കീം ​ദ്വി​വ​ത്സ​ര കോ​ഴ്സ്) നാ​ലാം സെ​മ​സ്റ്റ​ർ ഏ​കീ​കൃ​ത ഫ​ലം വെ​ബ്സൈ​റ്റി​ൽ .