University News
പ്ര​ഫ. കെ.​പി. മു​ര​ളീ​ധ​ര​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ 18 വ​ർ​ഷം പ്ര​ഫ​സ​റാ​യി​രു​ന്ന ഡോ. ​കെ.​പി. മു​ര​ളീ​ധ​ര​ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും ഗ​വേ​ഷ​ക​രും പ​ഠ​ന​വ​കു​പ്പും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 36 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം വി​ര​മി​ക്കു​ന്ന​ത്.

പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​ബി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ടി. അ​ശോ​ക​ൻ, സാ​ഹി​ത്യ​കാ​ര​ൻ പി.​ആ​ർ. നാ​ഥ​ൻ, ധാ​ക്ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​സ​യ്മ ഫി​ർ​ദൗ​സ് ചൗ​ധ​രി, പോ​ർ​ട്ടോ​റി​ക്കോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​ർ ഡോ. ​ജ​സ്റ്റി​ൻ പോ​ൾ, ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ്, സി​ൻ​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ ഡോ.​പി. ശി​വ​ദാ​സ​ൻ, ഡോ.​കെ. ഫാ​ത്തി​മ​ത്ത് സു​ഹ്റ, കെ. ​വി​ശ്വ​നാ​ഥ്, ഡോ.​കെ.​ജി.​എ​സ്. നാ​രാ​യ​ണ​ൻ, ഡോ. ​ഹ​രി​കു​മാ​ര​ൻ ത​ന്പി, ഡോ.​ഇ.​കെ. സ​തീ​ഷ്, ഡോ.​പി. ര​വീ​ന്ദ്ര​ൻ, ഡോ. ​ഗോ​വി​ന്ദ​വ​ർ​മ്മ രാ​ജ, വി​നോ​ദ് നീ​ക്കാം​പു​റ​ത്ത്, ആ​ർ.​എ​സ്. പ​ണി​ക്ക​ർ, പി. ​അ​ശോ​ക​ൻ, ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മി​ക​ച്ച ഗ​വേ​ഷ​ക​നു​ള്ള പു​ര​സ്കാ​രം ഡോ. ​ജ​സ്റ്റി​ൻ പോ​ളി​ന്

തേ​ഞ്ഞി​പ്പ​ലം: കെ.​പി. മു​ര​ളീ​ധ​ര​ൻ റി​സ​ർ​ച്ച് സ്കോ​ളേ​ഴ്സ് ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​യി​ലെ മി​ക​ച്ച ഗ​വേ​ഷ​ക​നു​ള്ള പ്ര​ഥ​മ പു​ര​സ്കാ​ര​ത്തി​ന് അ​മേ​രി​ക്ക​യി​ലെ പോ​ർ​ട്ടോ​റി​ക്കോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​ജ​സ്റ്റി​ൻ പോ​ൾ അ​ർ​ഹ​നാ​യി. 10001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. പ്ര​ഫ. കെ.​പി. മു​ര​ളീ​ധ​ര​ന്‍റെ യാ​ത്ര​യ​യ​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​റി​ന്‍റെ സ​മാ​പ​ന​ച്ച​ട​ങ്ങി​ലാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.


സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ പ്ര​ഭാ​ഷ​ണം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്പ​തി​ന് പ്ര​ഫ. ടി.​സി. ന​രേ​ന്ദ്ര​ൻ മെ​മ്മോ​റി​യ​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കും. ആ​ര്യ​ഭ​ട്ട ഹാ​ളി​ൽ രാ​വി​ലെ 11ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​സ്ട്രേ​ലി​യ​യി​ലെ ചാ​ൾ​സ് സ്റ്റ​ർ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​അ​ന​ന്ത​നാ​രാ​യ​ണ​ൻ രാ​മ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​ഫ.​ടി.​സി. ന​രേ​ന്ദ്ര​ൻ ട്ര​സ്റ്റ് ഫോ​ർ ആ​നി​മ​ൽ ടാ​ക്സോ​ണ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.
More News