സർവകലാശാലാ പ്രവേശന മാർഗ നിർദേശ ശിൽപശാല
വിവിധ സർവകലാശാലകളിലെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇന്ന് സർവകലാശാലാ ഇസ്ലാമിക് ചെയറിന്റെ ആഭിമുഖ്യത്തിൽ മാർഗ നിർദേശ ശിൽപശാല സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് ചെയർ ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്ലസ്ടു കഴിഞ്ഞവർക്ക് പങ്കെടുക്കാം. ഫോണ്‍ . 8547682549.
വിദ്യാർഥി സംഘടനകളുടെ യോഗം
സർവകലാശാലയിൽ നിലവിലുള്ള പരീക്ഷാഫീസും മറ്റ് ഫീസുകളും പരിഷ്കരിക്കുന്നത് ചർച്ചചെയ്യുന്നതിനായി വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗം 17ന് ഉച്ചക്ക് രണ്ടിന് സർവകലാശാലാ വിവിഐപി ഗസ്റ്റ് ഹൗസിൽ ചേരും.
അപേക്ഷിക്കാനുള്ള തിയതി നീട്ടി
201719 വർഷത്തെ ബി.എഡ് പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാനുള്ള തിയതി ജൂണ്‍ 22 വരെ നീട്ടി. ഫോണ്‍ : 0494 2407016, 2407017.
എംസിജെ പ്രവേശന പരീക്ഷ 18ന്
18ന് രാവിലെ 10.30ന് നടത്തുന്ന എംസിജെ പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
അഞ്ചാം സെമസ്റ്റർ ബികോം/ബിബിഎ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം
ബികോം/ബി.ബിഎ/ബികോം ഓണേഴ്സ് (സിയുസിബിസിഎസ്.എസ്) അഞ്ചാം സെമസ്റ്റർ റഗുലർ (നവംബർ 2016), ആറാം സെമസ്റ്റർ റഗുലർ പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പ്രിന്റൗട്ട്, റിസൽറ്റ് കോപ്പി, ചലാൻ എന്നിവ സഹിതം 30നകം പരീക്ഷാഭവനിൽ ലഭിക്കണം.
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിഎ മൾട്ടീമീഡിയ (2016 പ്രവേശനം, സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ ജൂലൈ അഞ്ച് വരെയും ഓണ്‍ലൈനിൽ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്, എക്സാം ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673635 എന്ന വിലാസത്തിൽ ജൂലൈ ഏഴിനകം ലഭിക്കണം.
തേഡ് പ്രഫഷണൽ ബിഎഎംഎസ് സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
പരീക്ഷ
അദീബെ ഫാസിൽ (ഉറുദു) ഫൈനൽ റഗുലർ/സപ്ലിമെന്ററി (2007 മുതൽ പ്രവേശനം) പരീക്ഷ 28ന് ആരംഭിക്കും.
ബിഎംഎംസി പ്രാക്ടിക്കൽ പരീക്ഷ
പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടത്താനിരുന്ന കാലിക്കട്ട് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബിഎംഎംസി പ്രാക്ടിക്കൽ പരീക്ഷ 17ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.
പുനർമൂല്യനിർണയ ഫലം
അവസാന വർഷ ബിഡിഎസ് പാർട്ട് ഒന്ന് സെപ്റ്റംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം