University News
ഒ​​ന്നാം ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ്
201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഒ​​ന്നാം ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് admissio ns.kerala university.ac.in എ​​ന്ന വെ​​ബ് സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് അ​​പേ​​ക്ഷാ​​ന​​ന്പ​​റും പാ​​സ്‌​​വേ​​ർ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗ് ഇ​​ൻ ചെ​​യ്ത് ത​​ങ്ങ​​ളു​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് പ​​രി​​ശോ​​ധി​​ക്കാം. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കു​​ട്ടി​​ക​​ൾ പ്ര​​വേ​​ശ​​ന ഫീ​​സ് ഒ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ച​​ലാ​​ൻ പ്രി​​ന്‍റ് ഔ​​ട്ട് എ​​ടു​​ത്ത് എ​​സ്ബി​​ഐ​​യു​​ടെ ഏ​​തെ​​ങ്കി​​ലും ശാ​​ഖ​​യി​​ൽ ഫീ​​സ് ഒ​​ടു​​ക്ക​​ണം. പ്ര​​വേ​​ശ​​ന ഫീ​​സ് ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 1525 രൂ​​പ​​യും എ​​സ്‌​​സി/​​എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 840 രൂ​​പ​​യു​​മാ​​ണ്. പ്ര​​വേ​​ശ​​ന​​ഫീ​​സ് ഒ​​ടു​​ക്കി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​ന​​കം ലോ​​ഗ് ഇ​​ൻ ചെ​​യ്ത് പ്ര​​വേ​​ശ​​ന ഫീ​​സ് ഒ​​ടു​​ക്കി​​യ വി​​വ​​രം (ജേ​​ർ​​ണ​​ൽ ന​​ന്പ​​ർ) 19ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം വെ​​ബ്സൈ​​റ്റി​​ൽ ന​​ൽ​​കി അ​​ലോ​​ട്ട്മെ​​ന്‍റ് ഉ​​റ​​പ്പാ​​ക്ക​​ണം.

അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ തൃ​​പ്ത​​രാ​​ണെ​​ങ്കി​​ൽ പ്ര​​വേ​​ശ​​ന ഫീ​​സ് ഒ​​ടു​​ക്കി​​യ വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ ചേ​​ർ​​ത്ത ശേ​​ഷം ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ അ​​വ​​രു​​ടെ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ 20നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​വ​​രെ നീ​​ക്കം ചെ​​യ്യാം. ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ നി​​ല​​നി​​ർ​​ത്തു​​ന്ന അ​​പേ​​ക്ഷ​​ക​​രെ അ​​ടു​​ത്ത അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ ആ ​​ഓ​​പ്ഷ​​നു​​ക​​ളി​​ലേ​​യ്ക്ക് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തും ഇ​​ങ്ങ​​നെ​​യു​​ള്ള​​വ​​ർ പു​​തി​​യ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ ല​​ഭി​​ക്കു​​ന്ന സീ​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​യും സ്വീ​​ക​​രി​​ക്കേ​​ണ്ട​​തു​​മാ​​ണ്.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഡി​ഗ്രി പ​​രീ​​ക്ഷ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ് ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം/​​ബി​​സി​​എ/​​ബി​​ബി​​എ/​​ബി​​പി​​എ/​​ബി​​എ​​സ്ഡ​​ബ്ലി​​യു/​​ബി​​വോ​​ക് (2013 അ​​ഡ്മി​​ഷ​​ൻ, 2014 അ​​ഡ്മി​​ഷ​​ൻ, 2015 അ​​ഡ്മി​​ഷ​​ൻ ആ​​ൻ​​ഡ് 2016 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 11ന് ​​ആ​​രം​​ഭി​​ക്കും. പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 23 വ​​രെ(50 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ണ്‍ 28, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ജൂ​​ണ്‍ 30) ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

എം​​എ ജ​​ർ​​മ​​ൻ ഫ​​ലം

ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ 201517 അ​​ധ്യ​യ​​ന വ​​ർ​​ഷ​​ത്തി​​ലെ എം​​എ ജ​​ർ​​മ​​ൻ ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സി.​​കൃ​​ഷ്ണ ച​​ന്ദ്ര​​ൻ (​​150502/2017) ഒ​​ന്നാം റാ​​ങ്ക് നേ​​ടി.

ബി​​എ ഓ​​ണേ​​ഴ്സ് പ​​രീ​​ക്ഷ

ജൂ​​ലൈ അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ ഓ​​ണേ​​ഴ്സ് ഡി​​ഗ്രി പ്രോ​​ഗ്രാം ഇ​​ൻ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ പ​​രീ​​ക്ഷ​​യ്ക്ക് 19വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ണ്‍ 22, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ജൂ​​ണ്‍ 23) ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം.

ബി​​ടെ​​ക് ടൈം​​ടേ​​ബി​​ൾ

ജൂ​​ലൈ അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കു​​ന്ന 2013 സ്കീം ​​നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2013 സ്കീം) ​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​കോം ഫ​​ലം

ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ബി​​കോം ആ​​ന്വ​​ൽ സ്കീം ​​പ​​രീ​​ക്ഷ​​യു​​ടെ പാ​​ർ​​ട്ട് ഒ​​ന്നും ര​​ണ്ടും പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും ജൂ​​ലൈ 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം. പ​​രാ​​ജ​​യ​​പ്പെ​​ട്ട​​വ​​ർ​​ക്ക് 24വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ണ്‍ 27, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ജൂ​​ണ്‍ 29) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.