ബിഎ ഇക്കണോമിക്സ് (വിദൂര വിദ്യാഭ്യാസം) പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ മൂന്നാം വർഷ ബിഎ ഇക്കണോമിക്സ് (വിദൂര വിദ്യാഭ്യാസം റഗുലർ/സപ്ലിമെന്ററി മാർച്ച് 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകൾ 20, 21, 22 തീയതികളിൽ വിവിധ കേന്ദങ്ങളിൽ നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബിരുദ പരീക്ഷ പുനർമൂല്യനിർണയഫലം
2016 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഗ്രേഡിലോ ഗ്രേഡ് പോയിന്റിലോ മാർക്കിലോ മാറ്റമുള്ളവർ റിസൾട്ട് മെമ്മോയുടെ ഡൗണ്ലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കണം.
ഫൈനൽ പാർട്ട് രണ്ട് എംബിബിഎസ് പരീക്ഷാഫലം
ഫൈനൽ പാർട്ട് രണ്ട് എംബിബിഎസ് (സപ്ലിമെന്ററി ഡിസംബർ 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 30 വരെ സർവകലാശാലയിൽ സ്വീകരിക്കും.
പിജിക്ക് മാർജിനൽ ഇൻക്രീസിന് അപേക്ഷിക്കാം
ഗവ./എയ്ഡഡ് കോളജുകളിൽ 201718 അധ്യയനവർഷത്തേക്ക് പരമാവധി 20 ശതമാനം (സ്റ്റാറ്റ്യൂട്ടറി പരിധിക്കുള്ളിൽ മാത്രം) മാർജിനൽ ഇൻക്രീസ് അനുവദിക്കാനുള്ള സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതിനോടകം ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് മാർജിനൽ ഇൻക്രീസിന് അപേക്ഷിക്കാത്ത കോളജുകൾ സീറ്റ് വർധനവ് ആവശ്യമാണെങ്കിൽ (ഗവ./എയ്ഡഡ് കോളജുകൾ മാത്രം), 22 നകം പ്രിൻസിപ്പൽ മുഖാന്തിരം സർവകലാശാലയിൽ അപേക്ഷ സമർപ്പിക്കണം. പ്രസ്തുത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പ്രവേശന പരീക്ഷ 23ന്
കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ നടത്തുന്ന ദ്വിവത്സര എംഎസ്സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ 23ന് രാവിലെ 10.30ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറന്പ് കാന്പസിലുള്ള സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ നടത്തും. അപേക്ഷകർക്ക് ഹാൾടിക്കറ്റ് അയച്ചിട്ടുണ്ട്. ഹാൾടിക്കറ്റ് ലഭിക്കാത്ത അപേക്ഷകർ 0497 2782441 എന്ന ഫോൺ നന്പറിൽ ബന്ധപ്പെടണം.
ഫീസ് നാളെ ഉച്ചവരെ അടയ്ക്കാം
ഒന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ചവർ സർവകലാശാല ഫീസ് അടയ്ക്കാൻ തെറ്റായ ഡിയു നന്പർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതു ശരിയാക്കി ഫീസ് നാളെ ഉച്ചയ്ക്ക് 12ന് മുന്പായി ഓൺലൈനായി അടയ്ക്കണം. സർവകലാശാല ഫീസ് എസ്ബിഐ കളക്ട് മുഖാന്തിരം മാത്രം അടയ്ക്കണം.