University News
ബി​എ​സ്‌​സി/​ബി​കോം ഫ​ലം
ബി​എ​സ്‌​സി/​ബി​കോം ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്)(2013,2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 17. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് പ​രീ​ക്ഷ

ജൂ​ണ്‍ / ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​ത്തു​ന്ന കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2015 അ​ഡ്മി​ഷ​ൻ, 2013 സ്കീം) ​റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ഫി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ

വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​യും എം​ഫി​ൽ അ​ഡ്മി​ഷ​നു​വേ​ണ്ടി​യു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ എ​ട്ടു മു​ത​ൽ 11വ​രെ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

യു​ണി​വേ​ഴ്സി​റ്റി മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പ് 201617

201617 വ​ർ​ഷ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും 201617 വ​ർ​ഷം വി​വി​ധ ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (ബി​എ/ ബി​എ​സ്‌​സി/ ബി​കോം/​ബി​ബി​എ/​ബി​സി​എ/​എം​എ/ എം​എ​സ്‌​സി/ എം​കോം/ എം​സി​ജെ/ എം​എ​സ്ഡ​ബ്ലി​യു/ എം​ബി​എ/​എം​എ​ഡ്/ എ​ൽ​എ​ൽ​എം/​എം​എ റ​ഷ്യ​ൻ ആ​ൻ​ഡ് ജ​ർ​മ​ൻ) കോ​ഴ്സു​ക​ൾ​ക്കും 201516 വ​ർ​ഷം എം​എ​ൽ​ഐ​എ​സ്‌​സി കോ​ഴ്സി​നും പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ള​ജ്/​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി​വ​ഴി നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ​യും യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് (അ​പേ​ക്ഷാ​ഫോം, യൂ​ണി​വേ​ഴ്സി​റ്റി മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള നി​യ​മാ​വ​ലി) വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

201718 വ​ർ​ഷ​ത്തെ ബി​രൂ​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ് വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. ഒ​ന്നാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​രും എ​ന്നാ​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്ത അ​പേ​ക്ഷ​ക​ർ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത ശേ​ഷം അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കു​വാ​നു​ള്ള ചെ​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​യ്ക്ക​ണം. ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ ഫീ​സ് അ​ട​ച്ച​വ​ർ വീ​ണ്ടും ഫീ​സ് അ​ട​ക്കേ​ണ്ട​തി​ല്ല. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1525/ രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 840/ രൂ​പ​യൂ​മാ​ണ്. ഫീ​സ് ബാ​ങ്കി​ൽ അ​ട​ച്ചു​ക​ഴി​ഞ്ഞാ​ൽ ഇ​വ​ർ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​വ​രം (ജേ​ർ​ണ​ൽ ന​ന്പ​ർ) 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പ് രേ​ഖ​പ്പെ​ടു​ത്തി ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​വ​രം യ​ഥാ​സ​മ​യം ചേ​ർ​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. ഇ​ങ്ങ​നെ​യു​ള്ള​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഒ​ന്ന്,ര​ണ്ട്,മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ന് ഹാ​ജ​രാ​യാ​ൽ മ​തി​യാ​കും. ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​വ​രം വെ​ബ്സൈ​റ്റി​ൽ ചേ​ർ​ത്ത​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ക്കം ചെ​യ്യാം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത (മൂ​ന്നാം) അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കും. ഇ​ങ്ങ​നെ​യു​ള്ള​വ​ർ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം.

പ്രാ​ക്ടി​ക്ക​ലും പ്രോ​ജ​ക്ട് വൈ​വ​യും

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ത്ത​മാ​റ്റി​ക്സ് പ്രാ​ക്ടി​ക്ക​ലും പ്രോ​ജ​ക്ട് വൈ​വ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും, കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ ഓ​ൾ​സെ​യി​ന്‍റ്സ് കോ​ള​ജി​ലും, സു​വോ​ള​ജി പ്രാ​ക്ടി​ക്ക​ലും പ്രോ​ജ​ക്റ്റ് വൈ​വ​യും കൊ​ല്ലം ടി​കെ​എം കോ​ള​ജി​ലും, 22 മു​ത​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സാ​റ സ​ക്ക​റി​യ (ഋ​ച​ഏ150511/2017) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

എം​എ​സ്‌​സി കെ​മി​സ്ട്രി ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി കെ​മി​സ്ട്രി 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​മ​ല വ​ർ​ഗീ​സ് (ഇ​ഒ​ഋ150501/2017) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

ബി​ടെ​ക് ലാ​ബ് പ​രീ​ക്ഷ​കേ​ന്ദ്രം

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​മേ​യ്/ ജൂ​ണ്‍ പ​രീ​ക്ഷ​യു​ടെ ലാ​ബ് പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​യൂ​ർ ട്രാ​വ​ൻ​കൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വ​ട​ക്കേ​വി​ള യൂ​നു​സ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി വ​ട​ക്കേ​വി​ള യൂ​നു​സ് കോ​ള​ജി​ൽ ബ​ന്ധ​പ്പെ​ട​ണം.