അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി മൂന്നാംഘട്ട അലോട്ട്മെന്റ് 23ന്
അഫ്സൽഉൽഉലമ പ്രിലിമിനറി പ്രവേശനം മൂന്നാംഘട്ട അലോട്ട്മെന്റ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ചവരും മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ് വിഭാഗത്തിലുള്ളവരും 27നകം മാൻഡേറ്ററി ഫീസ് (ജനറൽ വിഭാഗം 425 രൂപ, എസ് സി, എസ്ടി 100 രൂപ) അടയ്ക്കണം.
അലോട്ട്മെന്റ് ലഭിച്ചിട്ടും മാൻഡേറ്ററി ഫീസടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുകയും കോളജ് പ്രവേശനം ലഭിക്കാതിരിക്കുകയും ചെയ്യും. ഒന്നും രണ്ടും അലോട്ടുമെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസ് അടച്ചവർ വീണ്ടും അടക്കേണ്ടതില്ല. മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ് ക്വോട്ടയിലേക്ക് പ്രവേശനം 27 വരെ. ഇതുവരെ അലോട്ട്മെന്റ് ലഭിച്ച് ഫീസടച്ചവർ 27നകം അഡ്മിറ്റ് കാർഡും സർട്ടിഫിക്കറ്റുകളും സഹിതം സ്ഥിരപ്രവേശനം നേടണം.
ഒന്നാം സെമസ്റ്റർ യുജി ഇന്റേണൽ മാർക്ക്
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിഎ, ബിഎസ് സി, ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍ , ബികോം, ബിബിഎ, ബിഎംഎംസി, ബിസിഎ, ബിഎസ്ഡബ്ല്യൂ, ബിടിഎ ബിടിഎച്ച്എം, ബിവിസി, ബിഎച്ച്എ, ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) റഗുലർ (നവംബർ 2016) പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള ലിങ്ക് ജൂലൈ 15 വരെ ലഭ്യമാവും.
പരീക്ഷ
അദീബെ ഫാസിൽ (2007 മുതൽ പ്രവേശനം) പ്രിലിമിനറി സപ്ലിമെന്ററി പരീക്ഷ ജൂലൈ ഏഴിന് ആരംഭിക്കും. നാലാം സെമസ്റ്റർ ബിഎഡ് (2015 പ്രവേശനം) റഗുലർ പരീക്ഷ ജൂലൈ 26ന് 9.30ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റർ ബിഎഡ് (2015 മുതൽ പ്രവേശനം) റഗുലർ, സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജൂലൈ നാല് വരെയും 150 രൂപ പിഴയോടെ ജൂലൈ ഏഴ് വരെയും അപേക്ഷിക്കാം. പ്രിന്റൗട്ട് പരീക്ഷാഭവനിൽ ജൂലൈ പത്തിനകം ലഭിക്കണം.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബികോം, ബിബിഎ, ബിഎച്ച്എ (സിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബർ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തിയതി പിന്നീട് അറിയിക്കും.
2016 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി ഇക്ട്രോണിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം.
2016 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ ഇസ്ലാമിക് സ്റ്റഡീസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലൈ ഒന്നുവരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
2016 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മ്യൂസിക് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
അദീബെ ഫാസിൽ ഹാൾടിക്കറ്റ്
28ന് ആരംഭിക്കുന്ന ഫൈനൽ അദീബെ ഫാസിൽ റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ റഗുലർ വിദ്യാർഥികളുടെ ഹാൾടിക്കറ്റുകൾ നാളെ മുതൽ ഡൗണ്‍ലോഡ് ചെയ്യാം. റഗുലർ വിദ്യാർഥികളുടെ രജിസ്റ്റർ നന്പർ വെബ്സൈറ്റിൽ ലഭ്യമാണ്. സപ്ലിമെന്ററിക്ക് അപേക്ഷിച്ചവർ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെ തന്നെ പരീക്ഷ എഴുതണം.
ഫോം16 ഡൗണ്‍ലോഡ് ചെയ്യണം
സർവകലാശാലയിൽ നിന്ന് വിരമിച്ചവരുടെ 201617 സാന്പത്തിക വർഷത്തെ ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിനുള്ള ഫോം16 സർവകലാശാലാ വെബ്സൈറ്റിലെ പെൻഷനേഴ്സ് സ്പോട്ട് എന്ന ലിങ്കിലൂടെ സ്വന്തം പെൻഷൻ ഐഡി നന്പർ യൂസർ നെയിം, പാസ് വേർഡ് ആയി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യണം.