കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള രണ്ടാം സെമസ്റ്റർ ബിരുദവിദ്യാർഥികളുടെ (സിബിസിഎസ്എസ് 2016 അഡ്മിഷൻ) ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ ഓണ്ലൈനായി 30 വരെ സമർപ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ട് ജൂലൈ 10നകം സർവകലാശാലയിൽ എത്തിക്കണം. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ബന്ധപ്പെട്ട കോളജുകളിലെ പ്രിൻസിപ്പൽമാരും വകുപ്പുതലവൻമാരും ഇക്കാര്യം പ്രത്യേകം ഉറപ്പുവരുത്തണം. സംശയനിവാരണത്തിനായി
[email protected] എന്ന ഇമെയിൽ വിലാസത്തിലോ 0497 2715405 എന്ന നന്പറിലോ ബന്ധപ്പെടണം.
രണ്ടാം സെമസ്റ്റർ ബിപിഎഡ് പരീക്ഷാഫലം രണ്ടാം സെമസ്റ്റർ ബിപിഎഡ് (റഗുലർ, സപ്ലിമെന്ററി മേയ് 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 30 വരെ സർവകലാശാലയിൽ സ്വീകരിക്കും.
രണ്ടാം സെമസ്റ്റർ എംപിഎഡ് പരീക്ഷാഫലം രണ്ടാം സെമസ്റ്റർ എംപിഎഡ് (റഗുലർ,സപ്ലിമെന്ററി മേയ് 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തുറന്ന സംവാദം 28ന് ഫിസിക്കൽ എഡ്യുക്കേഷൻ ഗവേഷണവിദ്യാർഥി പി.പി. ബിനീഷ് പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ് (തുറന്ന സംവാദം) 28ന് രാവിലെ 11ന് മാങ്ങാട്ടുപറന്പിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് വിഭാഗത്തിൽ നടക്കും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ മാങ്ങാട്ടുപറന്പിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് വിഭാഗം പരിശോധനയ്ക്ക് ലഭിക്കും.
ബിഎസ്സി സുവോളജി പ്രായോഗിക പരീക്ഷകൾ നാലാം സെമസ്റ്റർ ബിഎസ്സി സുവോളജി (റഗുലർ, സപ്ലിമെന്ററി മേയ് 2017) ഡിഗ്രി കോർ, കോംപ്ലിമെന്ററി പ്രായോഗിക പരീക്ഷകൾ 28 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആംരഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പഠനക്കുറിപ്പ് വിതരണം മാറ്റി കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 26ന് മാനന്തവാടി ഗവ. കോളജിൽ നടത്താൻ തീരുമാനിച്ചിരുന്ന മൂന്നാംവർഷ ബിരുദ വിദ്യാർഥികളുടെ പഠനക്കുറിപ്പ് വിതരണം 28 ലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.