University News
കു​​​സാ​​​റ്റ്: ബി.​​​ടെ​​​ക് എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്) 2017 ഏ​​പ്രി​​ലി​​ൽ ന​​​ട​​​ത്തി​​​യ എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ ബി.​​​ടെ​​​ക് പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​​ബ്സൈ​​​റ്റാ​​​യ ww ­w.cusat.ac.in, exam.cusa t.ac.inൽ ​​​ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്. മൊ​​​ത്തം 6128 പേ​​​രെ​​​ഴു​​​തി​​​യ പ​​​രീ​​​ക്ഷ​​​യി​​​ൽ 871 പേ​​​ർ​​​ക്ക് ഡി​​​സ്റ്റിം​​​ഗ്ഷ​​​നും 2,221 പേ​​​ർ​​​ക്ക് ഫ​​​സ്റ്റ് ക്ലാ​​​സും ല​​​ഭി​​​ച്ചു. വി​​​ജ​​​യ ശ​​​ത​​​മാ​​​നം 50.47 ആ​​ണ്. ആ​​​കെ​​​യു​​​ള്ള 23 അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 68.06 ശ​​​ത​​​മാ​​​നം വി​​​ജ​​​യം നേ​​​ടി​​​യ തൃ​​​ക്കാ​​​ക്ക​​​ര മോ​​​ഡ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജാ​​​ണ് വി​​​ജ​​​യ ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ മു​​​ന്നി​​​ലെ​​​ന്ന് സ​​​ർ​​വ​​ക​​​ലാ​​​ശാ​​​ലാ പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ർ അ​​​റി​​​യി​​​ച്ചു.
More News