University News
ഏ​ക​ജാ​ല​ക ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ക​ജാ​ല​ക ബി​രു​ദ പ്ര​വേ​ശ​ന മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന് രാ​വി​ലെ പ​ത്ത് മു​ത​ൽ ല​ഭി​ക്കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മാ​ൻ​ഡേ​റ്റ​റി ഫീ​സാ​യി ജ​ന​റ​ൽ വി​ഭാ​ഗം 425 രൂ​പ​യും എ​സ് സി, ​എ​സ്ടി വി​ഭാ​ഗം 100 രൂ​പ​യും അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം.

മു​ന്പ് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച​വ​ർ വീ​ണ്ടും അ​ട​ക്കേ​ണ്ട​തി​ല്ല. ഫീ​സ​ട​യ്ക്കാ​നു​ള്ള ലി​ങ്ക് www.uoc.ac.in ഇ​ന്ന് രാ​വി​ലെ 11ന് ​മു​ത​ൽ 29 വ​രെ ല​ഭ്യ​മാ​വും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും നി​ർ​ബ​ന്ധ​മാ​യും സ്ഥി​രം, താ​ത്ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ന് വേ​ണ്ടി 29ന​കം അ​ത​ത് കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​ൻ ല​ഭി​ച്ച​വ​രും ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​രും അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ടു​ത്ത് 29ന​കം എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം കോ​ള​ജി​ൽ സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​ന് എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദ് ചെ​യ്യ​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച് ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്മെ​ന്‍റ് കാ​ർ​ഡ് എ​ടു​ത്ത് 29ന​കം കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത് താ​ത്ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ട​ണം. താ​ത്ക്കാ​ലി​ക അ​ഡ്മി​ഷ​ൻ നേ​ടു​ന്ന​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ലും കോ​ള​ജി​ൽ സ​മ​ർ​പ്പി​ക്കു​ക​യോ ഫീ​സ​ട​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല. ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും റ​ദ്ദ് ചെ​യ്യ​ണം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ൽ​നി​ർ​ത്തു​ന്ന പ​ക്ഷം പ്ര​സ്തു​ത ഹ​യ​ർ ഓ​പ്ഷ​നി​ലേ​ക്ക് ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​ക്ക് തു​ട​ർ​ന്ന് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ സ്വീ​ക​രി​ക്ക​ണം. ഇ​തോ​ടെ മു​ന്പ് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടും. അ​ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പു​നഃ​സ്ഥാ​പി​ച്ച് ന​ൽ​കു​ന്ന​ത​ല്ല. എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദാ​ക്കാ​ൻ നോ​ഡ​ൽ സെ​ന്‍റ​റു​ക​ൾ മു​ഖാ​ന്ത​രം മാ​ത്ര​മേ സാ​ധ്യ​മാ​വു​ക​യു​ള്ളൂ. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്ത​മാ​യി ലോ​ഗി​ൻ ചെ​യ്ത് ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കാം. വി​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കു​ള്ള അ​ലോ​ട്ട്മെ​ന്‍റും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ എം​എ​ഡ് പ്ര​വേ​ശ​ന അ​ഭി​മു​ഖം

കാ​ന്പ​സി​ലെ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ എം​എ​ഡ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ഭി​മു​ഖം ജ​ന​റ​ൽ മെ​റി​റ്റി​ൽ (ഉ​റ​പ്പാ​യ​വ​ർ​ക്കും സാ​ധ്യ​താ ലി​സ്റ്റും) 27നും, ​സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്ക് 28നും, ​ഒ​ഴി​വു​വ​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് 29നും ​പ​ഠ​ന​വ​കു​പ്പി​ൽ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. യോ​ഗ്യ​ത പ​രീ​ക്ഷാ മാ​ർ​ക്ക് ലി​സ്റ്റു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും, ടി​സി, സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ ഇ​ക്വ​ല​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. ഫീ​സ് അ​ന്നു ത​ന്നെ അ​ട​ക്ക​ണം. അ​ഭി​മു​ഖ​ത്തി​ന് നേ​രി​ട്ട് വ​രാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് മ​റ്റൊ​രാ​ളെ രേ​ഖാ​മൂ​ലം നി​യോ​ഗി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407251.

26, 27 തി​യ​തി​ക​ളി​ലെ എ​സ്ഡി​ഇ​പി​ജി പ​രീ​ക്ഷ മാ​റ്റി

26, 27 തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ, എം​എ​സ് സി, ​എം​കോം അ​വ​സാ​ന വ​ർ​ഷം, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ഫ​സ്റ്റ് അ​പ്പി​യ​റ​ൻ​സ്, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ​യു​ജി പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്

28ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ​സ് സി, ​ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

നാ​ലാം വ​ർ​ഷ ബി​പി​എ​ഡ് കോ​ച്ചിം​ഗ്​എ​ക്സ്റ്റേ​ണ​ൽ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
നാ​ലാം വ​ർ​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) കോ​ച്ചിം​ഗ്​എ​ക്സ്റ്റേ​ണ​ൽ പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, ബി​ആ​ർ​ക് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം
നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2009 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് മു​ത​ല​മ​ട പാ​ല​ക്കാ​ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2012 സ്കീം) ​റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് ക​ള​ൻ​തോ​ട് കെ​എം​സി​ടി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ചേ​ലേ​ന്പ്ര ദേ​വ​കി​യ​മ്മ ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​കി​ടെ​ക്ച​റി​ലും, എ​ല്ലാ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ർ​ഥി​ക​ളും ഉ​ള്ളി​യേ​രി എം. ​ദാ​സ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. ഹാ​ൾ​ടി​ക്ക​റ്റ് ര​ണ്ട് സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ കോ​മേ​ഴ്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2016 ജൂ​ണ്‍, 2017 ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​ഫി​ൽ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​ടി​ടി​എം, എം​എ​സ് സി ​ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് എം​ടി​ടി​എം​ജൂ​ലൈ ഏ​ഴ് വ​രെ​യും എം​എ​സ് സി ​ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി​ക്ക്​ജൂ​ലൈ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം.

ച​ക്ക വി​ഭ​വ​ങ്ങ​ൾ: സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം

ച​ക്ക ഉ​പ​യോ​ഗി​ച്ച് കാ​ൻ​ഡി, ടോ​ഫി, ഹ​ൽ​വ, ക​ട്‌​ല​റ്റ്, ജാം ​തു​ട​ങ്ങി​യ വി​വി​ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​നി​ത​ക​ൾ​ക്ക് പ​ത്തു ദി​വ​സ​ത്തെ സൗ​ജ​ന്യ വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ബ്ലാ​ക്ക്, വൈ​റ്റ് ഫോ​റ​സ്റ്റ്, ഫ്ര​ഞ്ച്, ബ​ട്ട​ർ, പ്ലം, ​ക്രീം തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​യി​നം കേ​ക്കു​ക​ളു​ടെ നി​ർ​മാ​ണ​വും പ​രി​ശീ​ലി​പ്പി​ക്കും. നി​ശ്ചി​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്ല. ചേ​രാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക. കോ​ഴ്സ് ജൂ​ലൈ ര​ണ്ടാം വാ​രം ആ​രം​ഭി​ക്കും. ഫോ​ണ്‍ : 0494 2407360, 2407335.
More News