പിജി പ്രവേശനം: രജിസ്ട്രേഷൻ ഒന്നു മുതൽ
സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ, ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദാനന്തര ബിരുദ (പിജി) പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂലൈ ഒന്നു മുതൽ തുടങ്ങും. സർവകലാശാലാ നേരിട്ട് അലോട്ട്മെന്റ് നടത്തും.
ഓണ്‍ലൈൻ രജിസ്ട്രേഷൻ www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ PGCAPF എന്ന ലിങ്കിൽ പ്രവേശിച്ച് നടത്താം. ’അക്കൗണ്ട് ക്രിയേഷൻ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ മെയിൽ വിലാസം, ജനന തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ്വേഡ് സൃഷ്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീ അടയ്ക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1000 രൂപ, എസ്സി, എസ്ടി വിഭാഗത്തിനു 500 രൂപ.
ഓണ്‍ ലൈൻ രജിസ്ട്രേഷൻ ജൂലൈ 20 വരെ നടത്താം.
എൻആർഐ, വികലാംഗ, സ്പോർട്സ്, കൾച്ചറൽ, സ്റ്റാഫ് ക്വാട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ കോളജുകളിൽത്തന്നെ ജൂലൈ 14നകം നേരിട്ട് അപേക്ഷ നൽകണം. ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിനു പ്രത്യേകമായി സീറ്റ് സംവരണം ചെയ്തിട്ടില്ല.
സ്പോർട്സ്, കൾച്ചറൽ, വികലാംഗ സംവരണ സീറ്റുകളിലേക്കും, മാനേജ്മെന്റ്, കമ്യൂണിറ്റി േേക്വാട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സർവകലാശാല വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേളേജധികൃതർ വിജ്ഞാപനത്തിലുള്ള തീയതികൾക്കനുസൃതമായിതന്നെ പ്രവേശന നടപടികൾ പൂർത്തീകരിക്കണം. കോളജധികൃതർ തങ്ങളുടെ ഇമെയിൽ ദിവസേന പരിശോധിക്കണം. ഇ. മെയിൽ: pgcap@m gu.ac.in. ഹെൽപ് ലൈൻ നന്പർ : 0481 6555563.
പരീക്ഷാഫലം
2016 ജൂലൈയിലെ മൂന്നാം സെമസ്റ്റർ എംഎസ്സി (നോണ്‍ സിഎസ്എസ് പ്രൈവറ്റ്സപ്ലിമെന്ററി), നാലാം സെമസ്റ്റർ എംഎസ്സി (നോണ്‍ സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, പ്രൈവറ്റ് സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷ ജൂലൈ ഏഴു വരെ സ്വീകരിക്കും.
2017 മാർച്ചിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (പുതിയ സ്കിം 2008 മുതലുള്ള അഡ്മിഷൻ) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷ ജൂലൈ ഏഴു വരെ സ്വീകരിക്കും.
2016 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷ ജൂലൈ ഏഴു വരെ സ്വീകരിക്കും.
സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസ് 2016 ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംടെക് കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി (സി എസ്എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ക്യാറ്റ് എംജിയു: റാങ്ക് ലിസ്റ്റ്
പിജി പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ (ക്യാറ്റ് എംജിയു) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. യോഗ്യത നേടിയ വിദ്യാർഥികൾക്കുള്ള ആദ്യ കൗണ്‍സലിംഗ് സർവകലാശാലാ അസംബ്ലി ഹാളിൽ ജൂലൈ മൂന്ന്, നാല് അഞ്ച് തീയതികളിൽ നടത്തും. യോഗ്യത നേടിയവരുടെ ലിസ്റ്റും വിശദമായ നിർദേശങ്ങളും ww w.cat.mgu.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പഠനവകുപ്പുകളിലെ വിവിധ എംഎ, എംഎസ്സി, എൽഎൽഎം, എംടിടിഎം പ്രോഗ്രാമുകളുടെ റാങ്ക് ലിസ്റ്റുകളും എംഎഡ് പ്രവേശനപ്പരീക്ഷയുടെ മാർക്കുകളുമാണു പ്രസിദ്ധീകരിക്കുന്നത്.
എംബിഎ പ്രവേശനം
കെമാറ്റ്, ക്യാറ്റ്, സി മാറ്റ് പരീക്ഷയിൽ യോഗ്യത നേടിയ അപേക്ഷകർക്കായുള്ള ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും 28നു സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടത്തും.
മെമ്മോ കാർഡ് ലഭിക്കാത്ത അപേക്ഷകർ 28നു മുൻപായി 0481 2732288 എന്ന നന്പരിൽ ബന്ധപ്പെടുക.
പിഎച്ച്ഡി പരീക്ഷാഫലം
സ്കൂൾ ഓഫ് എൻവയൊണ്മെന്റൽ സയൻസസ് 2016 സെപ്റ്റംബറിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.