University News
ബി​രു​ദ ഏ​ക​ജാ​ല​കം : മൂ​ന്നാംഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്രസിദ്ധീകരിച്ചു
ബി​രു​ദ ഏ​ക​ജാ​ല​കം : മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. യോ​ഗ്യ​ത നേ​ടി​യ​വ​ർ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി പ്ര​വേ​ശ​നം നേ​ട​ണം. 29 മു​ത​ൽ 30 വ​രെ ഓ​പ്ഷ​നു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് ഓ​ണ്‍ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ക്കൗ​ണ്ടി​ൽ ഫീ​സ് അ​ട​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി ഫീ​സ് അ​ട​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സ​ട​ച്ച ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും. തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് ഇ​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​പേ​ക്ഷ​ക​ൻ ത​നി​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​നാ​ണെ​ങ്കി​ൽ തു​ട​ർ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​യി അ​വ​ശേ​ഷി​ക്കു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കേ​ണ്ട​തോ സ്ഥി​ര പ്ര​വേ​ശം നേ​ടേ​ണ്ട​തോ ആ​ണ്. ഉ​യ​ർ​ന്ന ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തി​യാ​ൽ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ൽ മാ​റ്റം വ​ന്നേ​ക്കാം. ഇ​പ്ര​കാ​രം മാ​റ്റം ല​ഭി​ക്കു​ന്ന പ​ക്ഷം പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. ആ​ദ്യം ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. എ​ന്നാ​ൽ ഇ​പ്ര​കാ​രം മാ​റ്റം ല​ഭി​ക്കു​ന്ന​വ​ർ പു​തു​താ​യി ഫീ​സൊ​ടു​ക്കേ​ണ്ട​തി​ല്ല

നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 30 വ​രെ ഓ​പ്ഷ​നു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ ഒ​ഴി​കെ​യു​ള്ള​വ​ർ കോ​ള​ജു​ക​ളി​ൽ നി​ശ്ചി​ത ട്യൂ​ഷ​ൻ ഫി​സ് അ​ട​ച്ച് സ്ഥി​ര പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്ത​ണം.

ഒ​ന്നും ര​ണ്ടും മൂ​ന്നും അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലൂ​ടെ സ്ഥി​ര പ്ര​വേ​ശം നേ​ടി​യ​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കേ​ണ്ട​തി​ല്ല. നി​ല​വി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ​ക്ഷം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ട​ണം. എ​ന്നാ​ൽ ഒ​ന്നും ര​ണ്ടും അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് സ്റ്റാ​റ്റ​സ് ത​ന്നെ​യാ​ണു മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ലും കാ​ണി​ക്കു​ന്ന​തെ​ങ്കി​ൽ അ​തേ കോ​ള​ജി​ൽ ത​ന്നെ പ്ര​വേ​ശ​ന​ത്തി​നാ​യി വീ​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തി​ല്ല.

വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഫീ​സ് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു​ക​ൾ ക്യാ​പ് വെ​ബ്സൈ​റ്റി​ൽ ന​ല്കി​യി​ട്ടു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഫീ​സ് ഈ​ടാ​ക്കു​ന്ന കോ​ള​ജു​ക​ൾ​ക്കെ​തി​രേ ഉ​ചി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ നാ​ളെ ആ​രം​ഭി​ക്കും : സ്ഥി​ര​പ്ര​വേ​ശം നേ​ടി​യ​വ​ർ മാ​ത്രം ക്ലാ​സു​ക​ളി​ൽ ഹാ​ജ​രാ​യാ​ൽ മ​തി​യാ​വും

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലെ ക്ലാ​സു​ക​ൾ നാ​ളെ ആ​രം​ഭി​ക്കും. ഒ​ന്നും ര​ണ്ടും മൂ​ന്നും അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ സ്ഥി​ര​പ്ര​വേ​ശം നേ​ടി​യ​വ​ർ മാ​ത്രം ക്ലാ​സു​ക​ളി​ൽ ഹാ​ജ​രാ​യാ​ൽ മ​തി​യാ​കും. താ​ത്കാ​ലി​ക പ്ര​വേ​ശം നേ​ടി​യ​വ​ർ സ്ഥി​ര​പ്ര​വേ​ശം നേ​ടു​ന്ന മു​റ​ക്ക് ക്ലാ​സു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

ക്യാ​റ്റ് എം​ജി​യു കൗ​ണ്‍സ​ലിം​ഗ് ജൂ​ലൈ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ

എം​ജി സ​ർ​വ​ക​ലാ​ശാ​ലാ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ (ക്യാ​റ്റ് എം ​ജി) യോ​ഗ്യ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന​കൗ​ണ്‍സ​ലിം​ഗ് ജൂ​ലൈ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ അ​സം​ബ്ലി ഹാ​ളി​ൽ ന​ട​ത്തും. യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ സെ​ല​ക്റ്റ് ലി​സ്റ്റും വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ളും നി​ർ​ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക കോ​ൾ ലെ​റ്റ​റു​ക​ൾ അ​യ​ക്കു​ന്ന​ത​ല്ല.

ബി​ബി​എ എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ ബി​ബി​എ എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ 30ന് ​രാ​വി​ലെ 10 മു​ത​ൽ 12 വ​രെ സൂ​ര്യ​കാ​ല​ടി ഹി​ൽ​സി​ലെ സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ന​ട​ത്തും. ഹാ​ൾ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത അ​പേ​ക്ഷ​ക​ർ സ്കൂ​ൾ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 0481 2310165

പ​രീ​ക്ഷാ​തീ​യ​തി

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (നാ​ല് പി​എം ഒ​ന്പ​ത് പി​എം റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 19 ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ജൂ​ലൈ മൂ​ന്നു വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ നാ​ലു വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ആ​റു വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​തം (പ​ര​മാ​വ​ധി 100) സി​വി ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ, പ്രൊ​ജ​ക്റ്റ് ഇവാലുവേഷൻ

ആ​റാം സെ​മ​സ്റ്റ​ർ ഡ്യു​വ​ൽ ഡി​ഗ്രി എം​സി​എ (2014 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ജ​ക്റ്റ് ക ​എ​ന്ന പേ​പ്പ​റി​ന്‍റെ പ്രോ​ജ​ക്റ്റ് മൂ​ല്യ​നി​ർ​ണ​യം ജൂ​ലൈ അ​ഞ്ചി​ന് അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

2017 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടീ​മീ​ഡി​യ, ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​ൻ, ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് വി​ഷ്വ​ൽ ഇ​ഫ​ക്ട്സ്, വി​ഷ്വ​ൽ ആ​ർ​ട്സ്, വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഓ​ഡി​യോ​ഗ്രാ​ഫി ആ​ൻ​ഡ് ഡി​ജി​റ്റ​ൽ എ​ഡി​റ്റിം​ഗ് (സി​ബി​സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ ഇ​ന്ന് ആ​രം​ഭി​ക്കും. ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി പ്ര​വേ​ശ​നം

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ 2017 ലെ ​പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് ജൂ​ലൈ ഒ​ന്നു മു​ത​ൽ 31 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും ജൂ​ലൈ ഒ​ന്ന് മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ 10 വ​രെ സ്വീ​ക​രി​ക്കും.

2016 ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (സി​എ​സ്എ​സ് റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ 10 വ​രെ സ്വീ​ക​രി​ക്കും.

2016 ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സി​എ​സ്എ​സ് റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ 10 വ​രെ സ്വീ​ക​രി​ക്കും.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് ഇ​ൻ ബ​യോ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ (പു​തി​യ​തും പ​ഴ​യ​തും സ്കീം ​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ 10 വ​രെ സ്വീ​ക​രി​ക്കും. 2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.