കുഫോസിൽ പിജി പ്രവേശനം: സ്പോട്ട് അഡ്മിഷൻ 30ന്
കൊച്ചി: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്) വിവിധ വിഷയങ്ങളിൽ ഒഴിവുള്ള പിജി സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 30ന് രാവിലെ 10ന് പനങ്ങാടുള്ള സർവകലാശാല ആസ്ഥാനത്തു നടക്കും. കോഴ്സുകളുടെ വിവരവും ഒഴിവുള്ള സീറ്റുകളുടെ വിവരവും www.ku fos.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. കുഫോസ് നടത്തിയ പ്രവേശന പരീക്ഷ എഴുതിയവർക്ക് മുൻഗണന ഉണ്ടായിരിക്കും. താത്പര്യമുള്ള വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 04842701085.