ഒന്നാം വർഷ ബിരുദ പ്രവേശനം ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്-നിർദേശങ്ങൾ
201718 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് എന്ന വെബ്സൈറ്റിൽ ഇന്ന് പ്രസിദ്ധപ്പെടുത്തും. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നന്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റ് സംവിധാനത്തിലൂടെ ഇതുവരെയും ഒരു കോളജിലും പ്രവേശനം ലഭിക്കാത്തതും എന്നാൽ ഈ സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതുതായി അലോട്ട്മെന്റ് ലഭിക്കുകയും ചെയ്തവർ അഡ്മിഷൻ ഫീസ് അടക്കുന്നതിനുള്ള ചെല്ലാൻ പ്രിന്റൗട്ടെടുത്ത് എസ്ബിഐ യുടെ ഏതെങ്കിലും ശാഖയിൽ ഫീസ് അടയ്ക്കണം. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1525/ രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 840/ രൂപയുമാണ്. ഇപ്രകാരം അഡ്മിഷൻ ഫീസ് അടച്ചവർ അഡ്മിഷൻ ഫീസ് അടച്ചതിന്റെ വിവരം വെബ്സൈറ്റിൽ നൽകിയ ശേഷം അലോട്ട്മെന്റ് മെമ്മോ പ്രിന്റെടുത്ത് മെമ്മോയിൽ പറഞ്ഞിരിക്കുന്ന കോളജിൽ പ്രവേശനം നേടണം.കോളജുകളിൽ പ്രവേശനം നേടിയ ശേഷം തങ്ങളുടെ ഹയർ ഓപ്ഷനുകൾ നിലനിർത്തിയ അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ തങ്ങളുടെ ഹയർ ഓപ്ഷനുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും ഇപ്പോൾ പ്രവേശനം നേടിയിരിക്കുന്ന കോളജിൽ നിന്ന് ടിസി വാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം. ഇങ്ങനെയുള്ളവർ അഡ്മിഷൻ ഫീസ് വീണ്ടും അടക്കേണ്ടതില്ല.
അലോട്ട്മെന്റ് മെമ്മോ
സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതുതായി അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന പ്രകാരം അഡ്മിഷൻ ഫീസ് അടച്ച വിവരം വെബ്സൈറ്റിൽ ചേർക്കുന്പോൾ അലോട്ട്മെന്റ് മെമ്മോ ഡൗണ്ലോഡ് ചെയ്യാം. കോളജിൽ പ്രവേശനം നേടിയ ശേഷം തങ്ങളുടെ ഹയർ ഓപ്ഷനിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്നവർക്കും ലോഗിൻ ചെയ്ത് അലോട്ട്മെന്റ് മെമ്മോ ഡൗണ്ലോഡ് ചെയ്യാം. അലോട്ട്മെന്റ് ലഭിച്ച കോളജ്,കോഴ്സ്, കാറ്റഗറി, അഡ്മിഷൻ എടുക്കേണ്ട തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ഉണ്ടായിരിക്കും. ഏഴുവരെയാണ് കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം (കൂടുതൽ വിവരങ്ങൾക്ക് അലോട്ട്മെന്റ് മെമ്മോ കാണുക). മെമ്മോയിൽ കാണിച്ചിരിക്കുന്ന ദിവസം കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കണം. അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അതത് കോളജുകളിൽ അഡ്മിഷൻ എടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരം ലഭിക്കുന്ന കോളജ്/കോഴ്സ് എന്നിവയിൽ തൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കണമെങ്കിൽ അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അലോട്ട്മെന്റ് ലഭിച്ച കോളജിൽ അഡ്മിഷൻ എടുക്കണം. കോളജുകളിൽ പ്രവേശനം നേടിയ ശേഷം ആ സീറ്റിൽ തൃപ്തരാണെങ്കിൽ അവരുടെ ഹയർ ഓപ്ഷനുകൾ 11നു വൈകുന്നേരം അഞ്ച്വരെ നീക്കം ചെയ്യാം. നിലനിർത്തപ്പെടുന്ന ഹയർ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റിൽ പരിഗണിക്കും. പുതിയ അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം ആ സീറ്റ് നിർബന്ധമായും സ്വീകരിക്കണം.
എംടെക് കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട തീയതി നീട്ടി
201718 അധ്യയന വർഷത്തിലേക്ക് കംപ്യൂട്ടർ സയൻസ് (ഡിജിറ്റൽ ഇമേജ് പ്രോസസിംഗ് സ്പെഷലൈസേഷനോട് കൂടിയത്) (കംപ്യൂട്ടർ സയൻസ് വിഭാഗം), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഒപ്ടിക്കൽ കമ്മ്യൂണിക്കേഷൻ സ്പെഷ്യലൈസേഷനോട് കൂടിയത്) (ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം), ടെക്നോളജി മാനേജ്മെന്റ് (ഫ്യൂച്ചർ സ്റ്റഡീസ് വിഭാഗം) എന്നീ എംടെക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷിക്കേണ്ട അവസാന തീയതി 21 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും വെബ്സൈറ്റിൽ ന്യൂസ് എന്ന ലിങ്ക് സന്ദർശിക്കുക. ഗേറ്റ് സ്കോർ ഇല്ലാത്ത അപേക്ഷകർക്കായി സർവകലാശാല പ്രത്യേക പ്രവേശനപരീക്ഷ താഴെ പറയുന്ന തീയതികളിൽ നടത്തും. എംടെക് കംപ്യൂട്ടർ സയൻസ് ഓഗസ്റ്റ് രണ്ട്, എംടെക് ഒപ്റ്റോ ഇലക്ട്രോണിക്സ് ഓഗസ്റ്റ് മൂന്ന്, എംടെക് ടെക്നോളജി മാനേജ്മെന്റ് ഓഗസ്റ്റ് നാല്
സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സ് മോണിംഗ് ബാച്ച് സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത പ്ലസ് ടു/ പ്രീഡിഗ്രി ജയിച്ചിരിക്കണം. ഫീസ് 6000 രൂപ. അപേക്ഷഫീസ് 100 രൂപ. ക്ലാസുകൾ തിങ്കൾ മുതൽ ശനി വരെ. സമയം രാവിലെ ഏഴ് മുതൽ ഒൻപത് വരെ. കോഴ്സ് ദൈർഘ്യം മൂന്ന് മാസം. വിശദവിവരങ്ങൾക്ക് പിഎംജിയിലുള്ള സിഎസിഇഇ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്: 04712302523.
പി.ജി സർട്ടിഫിക്കറ്റ് ഇൻ കൗണ്സലിംഗ് തീയതി നീട്ടി
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പി.ജി സർട്ടിഫിക്കറ്റ് ഇൻ കൗണ്സലിംഗ് കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി 10 വരെ നീട്ടി. യോഗ്യത കേരള സർവകലാശാല അംഗീകരിച്ച ബിരുദം. ഫീസ് 6000 രൂപ. കോഴ്സ് കാലാവധി നാല് മാസം. അപേക്ഷഫീസ് 100 രൂപ. ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ മാത്രം. വിശദവിവരങ്ങൾക്ക് പിഎംജിയിലുള്ള സിഎസിഇഇ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്: 04712302523.
യോഗാ തെറാപ്പി ഈവനിംഗ് സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ഇന്ന് ക്ലാസ് ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇൻ യോഗാ തെറാപ്പി കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. ഫീസ് 19500 രൂപ. അപേക്ഷഫീസ് 100 രൂപ. കോഴ്സ് ദൈർഘ്യം ഒരു വർഷം. ക്ലാസുകൾ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം അഞ്ച് മുതൽ ഏഴുവരെ. വിശദവിവരങ്ങൾക്ക് പിഎംജിയിലുള്ള സിഎസിഇഇ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്: 04712302523.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം എട്ടിന് ക്ലാസ് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത പ്ലസ് ടു/ പ്രീഡിഗ്രി ജയിച്ചിരിക്കണം. ഫീസ് 7500 രൂപ. അപേക്ഷഫീസ് 100 രൂപ. വിശദവിവരങ്ങൾക്ക് പിഎംജിയിലുള്ള സിഎസിഇഇ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്: 04712302523.
എംഎസ്സി ഫലം
ഏപ്രിലിൽ നടത്തിയ 201517 അധ്യയന വർഷത്തിലെ എംഎസ്സി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്. തസ്നി (അഝആ 150501/2017) ഒന്നാം റാങ്ക് നേടി.
ബിഎസ്സി ഫലം
2016 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബിഎസ്സി കംപ്യൂട്ടർ സയൻസ് ഡിഗ്രി പരീക്ഷയുടെ (2014 അഡ്മിഷൻറഗുലർ, 2013 അഡ്മിഷൻ സപ്ലിമെന്ററി) ഫലം വെബ്സൈറ്റിൽ ലഭിക്കും.
എംഎസ്സി പ്രാക്റ്റിക്കൽ
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബയോഇൻഫർമാറ്റിക്സ് പരീക്ഷയുടെ പ്രാക്റ്റിക്കൽ ഏഴിന് നടക്കും. വിശദവിവരങ്ങൾ കോളജിലും വെബ്സൈറ്റിലും ലഭിക്കും.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം (സിഎസിഇഇ), കാഞ്ഞിരംകുളം കെഎൻഎം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഉടൻ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ചേരുന്നതിനുള്ള അപേക്ഷാഫോം കോളജിൽ ലഭിക്കും. അടിസ്ഥാന യോഗ്യത പ്ലസ് ടു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15.