ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ആറ്, ഏഴ് തീയതികളിൽ പ്രവേശനം നേടാം
201718 അദ്ധ്യയന വർഷത്തിലെ ഒന്നാം ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ ആറ്, ഏഴ് തീയതികളിലായി കോളജുകളിൽ എത്തി പ്രവേശനം നേടണം.
എംഎച്ച്ആർഎം ഫലം
വിദൂര വിദ്യാഭ്യാസ പഠനം വഴി 2016 ഡിസംബർ 2017 ജനുവരിയിൽ നടത്തിയ എംഎച്ച്ആർഎം ഒന്നാം വർഷ സപ്ലിമെന്ററി പരീക്ഷയുടെയും, രണ്ടാം വർഷ (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെയും ഫലം വെബ്സൈറ്റിൽ ലഭിക്കും.
ബിഎസ്സി കംപ്യൂട്ടർ സയൻസ് / ബിസിഎ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം 2016 ഒക്ടോബറിൽ നടത്തിയ ഒന്നാം വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ് / ബിസിഎ സപ്ലിമെന്ററി പുതിയ സ്കീം (2013 മുതലുള്ളത്). പഴയ സ്കീം (2013ന് മുന്പുള്ള അഡ്മിഷൻ) ഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 21 വരെ അപേക്ഷ സമർപ്പിക്കാം.
ഡെസർട്ടേഷൻ സമർപ്പണം തീയതി നീട്ടി
നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം /എംഎസ്ഡബ്ലിയു/ എംപിഎ/എംടിഎ ഡെസർട്ടേഷൻ യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നോട്ടിഫിക്കേഷൻ പ്രകാരം 24 ആയിരുന്നത് ഓഗസ്റ്റ് 16ലേക്ക് നീട്ടി.
ബിടെക് സൂക്ഷ്മപരിശേധന
2016 സെപ്റ്റംബർ മാസം നടത്തിയ ബിടെക് (2008 സ്കീം) മൂന്നാം സെമസ്റ്റർ പരീക്ഷയുടെ സൂക്ഷ്മപരിശേധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി ബിടെക് റീവാല്യുവേഷൻ സെക്ഷനിൽ ഏഴ് മുതൽ ജൂലൈ 15 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചിനും ഇടയിൽ ഹാജരാകണം.
റിസർച്ച് അസോസിയേറ്റ് വോക് ഇൻ ഇന്റർവ്യു
ജിയോളജി പഠനവകുപ്പിലെ ഐഎസ്ആർഒ പ്രോജക്ടിൽ റിസർച്ച് അസോസിയേറ്റ് ഒഴിവിലേക്ക് താത്കാലിക നിയമനത്തിനായുള്ള വോക് ഇൻ ഇന്റർവ്യു ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് കാര്യവട്ടം ജിയോളജി പഠനവകുപ്പിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
എംഎസ്സി സിഎൻഡി ഹാൾടിക്കറ്റ്
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം 10 മുതൽ നടത്തുന്ന രണ്ടാം വർഷ എംഎസ്സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡൈറ്ററ്റിക്സ് (സിഎൻഡി) പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ പാളയം എസ്ഡിഇ സെന്ററിൽ നിന്നും കൈപ്പറ്റണം.