രണ്ടാം വർഷ ബിപിടി പരീക്ഷകൾ 26 ന് ആരംഭിക്കും
രണ്ടാം വർഷ ബിപിടി (2015 അഡ്മിഷൻ റെഗുലർ, 2008 മുതൽ 2014 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 26 ന് ആരംഭിക്കും. അപേക്ഷകൾ 14 വരെയും, 50 രൂപ പിഴയോടെ 15 വരെയും, 500 രൂപ സൂപ്പർഫൈനോടെ 17 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീത(പരമാവധി 100 രൂപ) സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
രണ്ടാം സെമസ്റ്റർ യൂജി (സിബിസിഎസ്എസ് 2013 ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകൾ 25 ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
ഗ്രേസ് മാർക്ക് അപേക്ഷാത്തീയതി
2017 ഫെബ്രുവരിയിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാലാ കലോത്സവ (നൂപുര2017) വിജയികളുടെ ഗ്രേസ് മാർക്കിനുള്ള അപേക്ഷ 31 വരെ സ്വീകരിക്കും.
പരീക്ഷാഫലം
2017 ജനുവരിയിൽ നടത്തിയ മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷകൾ 22 വരെ സ്വീകരിക്കും.
2017 മേയിൽ നടത്തിയ അവസാന വർഷ ബിഫാം (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ചെറുവണ്ടൂർ ഡിപി എസിലെ അഷ്ന. കെ. റഹിം, ജിസ്മി ലൂക്കോസ് പുതുപ്പള്ളി ഡിപിഎസിലെ എസ്. കൃഷ്ണപ്രിയ എന്നിവർ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. സൂക്ഷ്മപരിശോധനയ് ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷകൾ 24 വരെ സ്വീകരിക്കും.
ഓണ്‍ലൈൻ ചോദ്യപേപ്പർ
ഇന്നാരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷകൾക്ക് ചോദ്യപേപ്പറുകൾ ഓണ്‍ലൈനായി തന്നെ ലഭ്യമാക്കും. ഇതോടനുബന്ധിച്ച് എല്ലാ കോളജ് പ്രിൻസിപ്പൽമാർക്കും ചീഫ് സൂപ്രണ്ടുമാർക്കും നൽകിയിരുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. പരീക്ഷ തുടങ്ങിയതിനുശേഷം കോളജുകളുടെ ഒൗദ്യോഗിക ഇമെയിൽ വിലാസങ്ങളിൽ മാറ്റം വരുത്തുവാൻ പാടുള്ളതല്ല.
സംവരണ സീറ്റൊഴിവ്
എംജി സർവകലാശാലാ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് കോഴ്സിൽ 2017 19 അധ്യയന വർഷത്തിൽ എസ്ടി വിഭാഗത്തിൽ രണ്ടു സീറ്റൊഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.
താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 12 ന് രാവിലെ 10നു സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ ഹാജരാകണം. ഫോണ്‍ : 0481 2732922, 2733541.
സ്കൂൾ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 13നു വൈകുന്നേരം അഞ്ചിനു സ്കൂൾ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ ഹാജരാകണം. വിശദവിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.
അഭിമുഖം
സ്കൂൾ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ ഡിഎസ്ടി പഴ്സ് പദ്ധതിയുടെ കീഴിൽ പ്രോജക്റ്റ് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ ഒഴിവിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം 12 ന് സ്കൂൾ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ നടത്തും. ഫോണ്‍ : 0481 2731043.
സിൻഡിക്കറ്റ് യോഗം
എംജി സർവകലാശാലാ സിൻഡിക്കറ്റ് യോഗം 22നു രാവിലെ 10.30 ന് സർവകലാശാലാ സിൻഡിക്കറ്റ് ഹാളിൽ .