University News
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നോ​വ​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു
തേ​ഞ്ഞി​പ്പ​ലം: എ​ല്ലാ​വി​ധ ഫാ​സി​സ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ക​രു​ത്തു​റ്റ സാ​ഹി​ത്യ മാ​ധ്യ​മം നോ​വ​ൽ ആ​ണെ​ന്ന് ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ലാ ഇം​ഗ്ലീ​ഷ് പ്ര​ഫ​സ​ർ ഡോ.​പി. കൃ​ഷ്ണ​നു​ണ്ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള​കേ​ര​ള പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നോ​വ​ൽ ച​ർ​ച്ച​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ, ആ​ഫ്രി​ക്ക​ൻ, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ നോ​വ​ലു​ക​ളി​ൽ ഈ ​അ​ധി​കാ​ര പ്ര​തി​രോ​ധം ദൃ​ശ്യ​മാ​ണ്. ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി കേ​ര​ളം ഒ​രു ഡോ​ക്യു​മെ​ന്‍റ്’ എ​ന്ന നോ​വ​ൽ ഡോ. ​ലി​ജി നി​ര​ഞ്ജ​ന അ​വ​ത​രി​പ്പി​ച്ചു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ഉ​മ​ർ ത​റ​മേ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ.​എ​ൽ. തോ​മ​സ്കു​ട്ടി, നി​ഷ ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
More News