ബിരുദ ഏകജാലകം വഴി എസ്സി, എസ്ടി പ്രത്യേക അലോട്ട്മെന്റ് യോഗ്യത നേടിയവർ ഇന്നു വൈകുന്നേരം നാലിനു മുന്പായി പ്രവേശനം നേടണം. ഇന്നു വൈകുന്നേരം നാലിനു മുന്പായി ഫീസ് അടക്കാത്തവരുടെയും ഫീസടച്ച ശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.
പരീക്ഷാതീയതി മൂന്നാം സെമസ്റ്റർ എംഎ ചെണ്ട ആൻഡ് മദളം ഡിഗ്രി പരീക്ഷകൾ 26ന് നടത്തും.
വൈവാവോസി 2017 ഏപ്രിൽ, മേയ് മാസങ്ങളിലെ എംകോം ഓഫ് കാന്പസ് (സപ്ലിമെന്ററി, മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് ഇവാല്യൂവേഷൻ,വൈവാ വോസി എന്നിവ എല്ലാ ജില്ലകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കായി 18, 19 തീയതികളിൽ യൂണിവേഴ്സിറ്റിയിലെ സിൽവർ ജൂബിലി പരീക്ഷാഭവനിലെ 201ാം മുറിയിൽ നടത്തും. വിദ്യാർഥികൾ ഹാൾടിക്കറ്റും തിരിച്ചറിയിൽ രേഖകളും സഹിതം ഹാജരാകണം. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ 2017 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ (സിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 18ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ 2017 മാർച്ചിലെ നാലാം സെമസ്റ്റർ ബിഎ മ്യൂസിക് വോക്കൽ (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ കോർ, കോംപ്ലിമെന്ററി പ്രാക്ടിക്കൽ 18 മുതൽ 21 വരെ ആർഎൽവി കോളജിലും എറണാകുളം മഹാരാജാസ് കോളജിലെ രണ്ട്, മൂന്ന്, നാല് സെമസ്റ്റർ ബിഎ മ്യൂസിക് വോക്കൽ കോർ, സപ്ലിമെന്ററി പ്രാക്ടിക്കൽ 24ന് മഹാരാജാസ് കോളജിലും നടത്തും.ഷെഡ്യൂൾ വെബ്സൈറ്റിൽ.
സീറ്റൊഴിവ് സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ ഏകവർഷ എൽഎൽഎം കോഴ്സിൽ എസ്സി, എസ്ടി വിഭാഗങ്ങളിൽ രണ്ടു സീറ്റ് വീതം ഒഴിവുണ്ട്. CAT MGU 2017 Prospectus പ്രകാരം യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 10ന് സൂര്യകാലടി ഹിൽസിലുള്ള സ്കൂൾ ഓഫീസിൽ ഹാജരാകണം. 0481 2310165.
സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ എംഎസ്സി കംപ്യൂട്ടർ സയൻസ് കോഴ്സിൽ എസ്സി, എസ്ടി വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ് 17ന് രാവിലെ 10ന് ഓഫീസിൽ ഹാജരാകണം. 0481 2731037.
ആദരിക്കും 2016 17 ൽ സർവകലാശാലയിൽനിന്ന പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയവരെ സർവകലാശാല ആദരിക്കും. phdm
[email protected] എന്ന ഇമെയിലിൽ രജിസ്റ്റർ ചെയ്യണം. 0481 2733698. അവസാന തീയതി 24.
...