ബിരുദ ഏകജാലക പ്രവേശനത്തിൽ കമ്യൂണിറ്റി ക്വോട്ടയിലും തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ ഒഴിവുകളിലും പ്രവേശനം ആഗ്രഹിക്കുന്നവർ, അത്തരം ഒഴിവുകൾ 14ന് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കോളജുകളിൽ 17ന് ഉച്ചയ്ക്ക് 12 മണിക്കകം റിപ്പോർട്ട് ചെയ്യണം. നേരത്തെ തയ്യാറാക്കിയ കമ്യൂണിറ്റി ക്വോട്ട, തമിഴ് ഭാഷാ ന്യൂനപക്ഷ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഇതിനായി നേരത്തെ പ്രസ്തുത ഓപ്ഷനുകൾ നൽകാത്തവരും ഈ സമയ പരിധിയിൽ റിപ്പോർട്ട് ചെയ്യുന്ന പക്ഷം പ്രവേശനത്തിന് അർഹരായിരിക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ (2014 മുതൽ പ്രവേശനം) രണ്ടാം സെമസ്റ്റർ ബികോം, ബിബിഎ, ബിഎച്ച്എ, ബിടിഎച്ച്എം (സിയുസിബിസിഎസ്എസ്). ബികോം ഓണേഴ്സ്സിസിഎസ്എസ് സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ യുജി പുനർമൂല്യനിർണയ അപേക്ഷ
അഞ്ചാം സെമസ്റ്റർ ബികോം, ബിബിഎ, ബിഎച്ച്എ, ബിടിഎച്ച്എം (സിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ട അവസാന തിയതി 22. പ്രിന്റൗട്ട് ചലാൻ സഹിതം 26നകം ലഭിക്കണം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബികോം, ബിബിഎ, ബികോം ഓണേഴ്സ്, ബികോം വൊക്കേഷണൽ (സിയുസിബിസിഎസ്എസ്) റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ചലാൻ സഹിതം 26നകം ലഭിക്കണം.
അഞ്ചാം സെമസ്റ്റർ ബിടിഎച്ച്എം (സിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബർ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ.