എംഎസ്സി കെമിസ്ട്രി പ്രവേശനം
ഒന്നാം വർഷ എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) 201719 കോഴ്സിലേക്കുളള പ്രവേശനം 17 ന് രാവിലെ 10.30 മുതൽ നടക്കും. അഡ്മിഷൻമെമ്മോ ലഭിച്ച വിദ്യാർഥികൾ അസൽരേഖകളുമായി രാവിലെ 10 ന് മുന്പായി കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാന്പസിൽ ഹാജരാകണം. ഫോണ്: 04972806402.
സ്പോട്ട് അഡ്മിഷൻ നാളെ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ കേന്ദ്രീകൃത അലോട്ട്മെന്റ് സംവിധാന പ്രകാരമുള്ള നാലാം അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന എസ്സി/എസ്ടി സീറ്റുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തും. സർവകലാശാലയുടെ താവക്കര ഓഫീസിലാണ് സ്പോട്ട് അഡ്മിഷൻ. എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും സഹിതം രാവലെ 10ന് മുന്പായി ഹാജരാകണം. എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ട ഇതുവരെയും ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്ത അപേക്ഷകരെ ഓൺലൈൻ അപേക്ഷകരുടെ അഭാവത്തിൽ പരിഗണിക്കും.