ആറാം സെമസ്റ്റർ ബികോം, ബിസിഎ, ബിടിഎസ്, ബിഎസ്ഡബ്ല്യൂ, ബിബിഎ ഫലം പ്രസിദ്ധീകരിച്ചു
2017 മാർച്ചിലെ ആറാം സെമസ്റ്റർ ബികോം, ബിസിഎ, ബിടിഎസ്, ബിഎസ്ഡബ്ല്യൂ, ബിബിഎ മോഡൽ ഒന്ന് ആൻഡ് രണ്ട് ( സിബിസി എസ്എസ് 2013 ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷ 26 വരെ സ്വീകരിക്കും.
സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 2016 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ ജനറൽ സോഷ്യൽ സയൻസസ്, സോഷ്യൽ ട്രാൻസ്ഫോർമേഷൻ ആൻഡ് എംപവർമെന്റ്, ഹ്യൂമൻ ഇക്കോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി (സിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ ബിഹേവിയറൽ സയൻസസ് ആൻഡ റീഹാബിലിറ്റേഷൻ നഴ്സിംഗ് (സിഎസ്എസ് റീ അപ്പിയറൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റീഹാബിലിറ്റേഷൻ സയൻസസ് (സിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റൻസീവ് റിസർച്ച് ഇൻ ബേസിക് സയൻസസ് 2016 മേയ് മാസത്തിൽ നടത്തിയ എട്ടാം സെമസ്റ്റർ, 2016 ഡിസംബറിൽ നടത്തിയ ഒന്‍പതാം സെമസ്റ്റർ, 2017 ജൂലൈയിൽ നടത്തിയ 10ാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎസ്സി ഇന്റർ ഡിസിപ്ലിനറി (സിഎസ് എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പഞ്ചവത്സര എംഎസ്സി
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (IIRBS) ഫെലോഷിപ്പോടുകൂടി പഞ്ചവത്സര എംഎസ്സി കോഴ്സിന് അപേക്ഷിക്കാം യോഗ്യത 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പ്ലസ് ടു (സയൻസ്). സയൻസിലും ഗവേഷണത്തിലും പ്രത്യേക താത്പര്യമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയും ഇന്റർവ്യൂവും ഉണ്ടാവും. അവസാന തീയതി 15. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും വെബ്സൈറ്റ് : www.iirbsmgu.com.
എംഎസ്സി ക്ലാസ്
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ 2017 അഡ്മിഷൻ എംഎസ്സി കെമിസ്ട്രി ഒന്നാം വർഷ ക്ലാസുകൾ 24ന് രാവിലെ ഒന്പതിനു തുടങ്ങും. 0481 2731036
സ്കൂൾ ഓഫ് ബയോസയൻസസിലെ 2017 അഡ്മിഷൻ ഒന്നാം സെമസ്റ്റർ എംഎസ്സി ക്ലാസ് 26ന് രാവിലെ 10ന് ആരംഭിക്കും.
അപേക്ഷാതീയതി
ഒന്നാം സെമസ്റ്റർ ബിഎഡ് (ഏകവർഷം 2013 ആൻഡ് 2014 അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾക്ക് അപേക്ഷ 24 വരെയും 50 രൂപ പിഴയോടെ 25 വരെയും 500 രൂപ സൂപ്പർഫൈനോടെ 31 വരെയും സ്വീകരിക്കും. അപേക്ഷകർ പേപ്പറൊന്നിന് 20 രൂപ വീതം (പരമാവധി 100) സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം. പരീക്ഷാതീയതി പിന്നീട്.
പരീക്ഷാതീയതി
രണ്ടാം സെമസ്റ്റർ എംഎ ചെണ്ട ആൻഡ് മദ്ദളം (സിഎസ്എസ് 2016 ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഡിഗ്രി പരീക്ഷ 19ന് ആരംഭിക്കും. അപേക്ഷകൾ 15 വരെ സ്വീകരിക്കും.
ഒന്നാം വർഷ എംഫാം ഫാർമസ്യൂട്ടിക്സ്, ഫാർമക്കോളജി (2016 അഡ്മിഷൻ റെഗുലർ) ഡിഗ്രി പരീക്ഷ 18 മുതൽ നടത്തും.
നാലാം സെമസ്റ്റർ ബിഎ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, വിഷ്വൽ കമ്യൂണിക്കേഷൻ, ബിഎസ്സി കളിനറി ആർട്സ് ആൻഡ് കാറ്ററിംഗ് ടെക്നോളജി, ബിപിഇ (സിബിസിഎസ്എസ്) ഡിഗ്രിയുടെ പരീക്ഷ പേപ്പറുകൾ 25 മുതൽ ആരംഭിക്കും.
പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യൂവേഷൻ, വൈവാവോസി
2017 മേയിലെ ഒന്നും രണ്ടും സെമസ്റ്റർ ബിഎസ്സി സുവോളജി ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 19 മുതൽ കോളജുകളിൽ ആരംഭിക്കും. എക്സാമിനർമാരുടെ യോഗം 17 ന് രാവിലെ 11ന് പുതിയ പരീക്ഷാ ഭവനിലെ 201ാം നന്പർ മുറിയിൽ നടക്കും.
2017 മേയ്, ജൂണ്‍ മാസങ്ങളിലെ നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി ഡിഗ്രി പരീക്ഷയുടെ പ്രോജക്റ്റ് ഇവാല്യൂവേഷനും വൈവാ വോസിയും 20 മുതൽ അതാത് കോളജുകളിൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
2017 മേയ് ജൂണ്‍ മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയുടെ പ്രോജക്ട് ഇവാല്യൂവേഷനും വൈവാവോസിയും 19ന് കോന്നി വിഎൻഎസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.
2017 ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ എംഎ സോഷ്യോളജി (ഓഫ് കാന്പസ് സപ്ലിമെന്ററി, മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകളുടെ വൈവാവോസി 19ന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
ബിഎസ്സി സൂക്ഷ്മ പരിശോധന
2016 മേയിലെ രണ്ടാം സെമസ്റ്റർ ബിഎസ്സി മോഡൽ ഒന്ന്, രണ്ട്, മൂന്ന് ഡിഗ്രി പരീക്ഷകളുടെ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ 17, 18 തീയതികളിൽ രാവിലെ 11നു പുതിയ പരീക്ഷാ ഭവനിലെ 226ാം നന്പർ മുറിയിലെ ഇജെ രണ്ട് സെക്ഷനിൽ ഹാജരാകണം.
തെരഞ്ഞടുപ്പ് വിജ്ഞാപനം
2016 17ലെ എംജി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നു പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ജനറൽ കൗണ്‍സിൽ അംഗങ്ങളുടെ പ്രാഥമിക പട്ടിക www.mg u.ac.in എന്ന സർവകലാശാല വെബ്സൈറ്റിൽ പരിശോധിക്കാം. പട്ടികയിൽ പേരില്ലാത്ത കൗണ്‍സിലർമാർ തങ്ങളുടെ ഫോട്ടോയും വിവരങ്ങളും നിശ്ചിതമാതൃകയിലുള്ള ഫോമിൽ 19നകം ഇലക്ഷൻ വിഭാഗത്തിൽ സമർപ്പിക്കണം.