ഐടിഎസ്ആർ സോഷ്യോളജി അസിസ്റ്റന്റ് പ്രഫസർ അഭിമുഖം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 18ന് രാവിലെ പത്തിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍ : 0494 2407106.
അപേക്ഷ ക്ഷണിച്ചു
ഇസ്ലാമിക് ചെയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലേണിംഗ് ഡിസോഡർ റെമഡിയൽ മെഷേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് ദൈർഘ്യം. യോഗ്യത: പ്ലസ്ടു/തത്തുല്യം. ഫോൺ: 9895100413, 9746904678.
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബികോം/ബിബിഎ/ബിഎ/ബിഎ അഫ്സൽഉൽഉലമ/ബിഎസ്സി മാത്സ്/ബിഎസ്സി കൗണ്‍സലിംഗ് സൈക്കോളജി/ബിഎംഎംസി (സിയുസിബിസിഎസ്എസ്) നവംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 24 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം. പ്രിന്റൗട്ട് ചലാൻ സഹിതം 27നകം ലഭിക്കണം.
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബിഎസ്സി/ബികോം/ബിബിഎ/ബിഎ/ബിഎ അഫ്സൽഉൽഉലമ/ബിഎംഎംസി (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 24 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം. പ്രിന്റൗട്ട് ചലാൻ സഹിതം 27നകം ലഭിക്കണം.
എംഎ പൊളിറ്റിക്കൽ സയൻസ് വൈവാ വോസി
വിദൂരവിദ്യാഭ്യാസം ഫൈനൽ എംഎ പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ/മേയ് 2017 പരീക്ഷയുടെ വൈവോ വോസി 20ന് സർവകലാശാലാ കാന്പസിലെ പഴയ സ്പെഷൽ സപ്ലിമെന്ററി വിഭാഗത്തിൽ നടക്കും.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ എംഎസ്സി കംപ്യൂട്ടർ സയൻസ് സ്പെഷൽ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.
ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്റേണൽ മാർക്ക്
ഒന്നാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2015 പ്രവേശനം) റഗുലർ പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള ലിങ്ക് 19 വരെ ലഭ്യമാവും.