University News
ക​ണ്ണൂ​ർ സ​ർ​വക​ലാ​ശാ​ല ബി​രു​ദ​ കോഴ്സ്: 5778 പേർ പ്രവേശനം നേടി, ഇനി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ മാ​ത്രം
കണ്ണൂർ: ക​ണ്ണൂ​ർ സ​ർ​വക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് 5778 വി​ദ്യാ​ർ​ഥിക​ൾ​ പ്ര​വേ​ശ​നം നേടി. ഇന്ന് മുതൽ സ്പോട്ട് അഡ്മിഷൻ മാത്രമേ ഉണ്ടാവുകയുള്ളൂ. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ​മേ​യ് 22 ന് ആരംഭിച്ച് ജൂൺ എട്ടിനാണ് അവസാനിച്ചത്. ജൂ​ണ്‍ മൂന്നിനായിരുന്നു ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ്. 34,206 വി​ദ്യാ​ർ​ഥിക​ൾ ​ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു. ഒൻ‌പത് ഗ​വ​. കോ​ള​ജു​ക​ളും 12 എയ്ഡ​ഡ് കോ​ളജു​ക​ളും 51 അ​ണ്‍എ​യ്ഡ​ഡ് കോ​ളജു​ക​ളി​ലു​മാ​യി 54 കോ​ഴ്സു​ക​ൾ​ക്ക് ആ​കെ 16031 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ സ​ർ​വ്വ​ക​ലാ​ശാ​ല അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത് 9436 സീ​റ്റു​ക​ളി​ലേ​ക്കാ​ണ്. നാ​ല് ഘട്ടങ്ങ​ളി​ലാ​യി 8412പേ​ർ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ന​ൽ​കി​യി​ട്ടു​ണ്ട്.
എ​സ്‌സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വ് വ​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് ഇന്ന് സ​ർ​വക​ലാ​ശാ​ല​യു​ടെ ​താ​വ​ക്ക​ര കാന്പ​സി​ലെ ചെ​റു​ശേരി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള എ​സ്‌സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും യോ​ഗ്യ​ത, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ​രാ​വി​ലെ10ന് മു​ന്പാ​യി ഹാ​ജ​രാ​കണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തവ​രു​ടെ ​അ​ഭാ​വ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രേ​യും പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്.

ജ​ന​റ​ൽ, ഒഇസി വി​ഭാ​ഗ​ങ്ങ​ളു​ടെയും സ്പോ​ട്ട് അ​ഡ്മി​ഷ​ൻ അ​താ​ത് കോ​ളജു​ക​ളി​ൽ ത​ന്നെ​യാ​ണ് ന​ട​ക്കു​ക.ഗ​വ​./​എയ്ഡ​ഡ് ​കോ​ളജു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് 18ന് ​രാ​വി​ലെ 10 മു​ത​ൽ 20ന് രാ​വി​ലെ 11 വ​രെ അ​താ​ത് കോ​ളേ​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഗ​വ​ൺമെന്‍റ് ​/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​വ​ർ​ക്ക് 20ന് ഉ​ച്ച മു​ത​ൽ 22ന് വൈ​കു​ന്നേ​രം 5 വ​രെ പ്ര​വേ​ശ​നം നേടാം.

ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥിക​ളേ​യും സേ ​പ​രീ​ക്ഷ എ​ഴു​തി​യ​വ​രേ​യും ​വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ CAPൽ നിന്ന് പുറത്തായ​വ​രേ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​രു റാ​ങ്ക് ലി​സ്റ്റ് സ​ർ​വ്വ​ക​ലാ​ശാ​ല കോ​ളജു​ക​ൾ​ക്ക് ന​ൽ​കു​ന്ന​താ​ണ്. ​ഈ റാ​ങ്ക് ലി​സ്റ്റ് മാ​ന​ദ​ണ്ഡ​മാ​ക്കി 20ന് രാ​വി​ലെ 11 വ​രെ കോ​ളജു​ക​ളി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് ഗവൺമെന്‍റ്/​എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി അ​ന്നു​ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കും. ​എ​യ്ഡ​ഡ് കോ​ളജു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​നു​ള്ള അ​പേ​ക്ഷ 18 മു​ത​ൽ 24 വ​രെ ന​ൽ​കാം. ​25ന് ​പ്ര​വേ​ശ​നം അ​വ​സാ​നി​ക്കും.