കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറന്പ് കാന്പസിൽ പ്രവർത്തിക്കുന്ന ഐടി ഡിപ്പാർട്ടുമെന്റിൽ എംസിഎ (ലാറ്റെറൽ എൻട്രി) /എംസിഎ (റഗുലർ), വിവിധ ഐടി സെന്ററുകളിലേക്കുള്ള എംസിഎ (റഗുലർ), (2017) പ്രവേശനത്തിനുള്ള ഇന്റർവ്യൂ മാങ്ങാട്ടുപറന്പ് കാന്പസിലെ ഐടി വകുപ്പിൽ 24 മുതൽ 28 വരെ നടക്കും. പ്രവേശനത്തിന് അർഹരായ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അഡ്മിഷൻ മെമ്മോ സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് എല്ലാ അസൽ സർട്ടിഫിക്കറ്റ്/ഫീസ് സഹിതം ഇന്റർവ്യൂവിനു ഹാജരാവണം. വിശദവിവരങ്ങൾക്കു www.kannuruniversity.ac.in എന്ന വെബ്സൈറ്റ് കാണുക.
എംബിഎ പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ മാനേജ്മെന്റ് പഠനവിഭാഗത്തിന്റെ കീഴിൽ മാങ്ങാട്ടുപറന്പ്, ഐസിഎം, പറശിനിക്കടവ്, നീലേശ്വരം കാന്പസുകളിൽ നടത്തുന്ന എംബിഎ പ്രോഗ്രാമുകൾക്ക് ഇന്നു ഉച്ചകഴിഞ്ഞു മൂന്നുവരെ അപേക്ഷ സ്വീകരിക്കും. കെമാറ്റ് സ്കോറോടുകൂടെ യൂണിവേഴ്സിറ്റി സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം യൂണിവേഴ്സിറ്റി ഫണ്ടിൽ അപേക്ഷാഫീസ് അടച്ചതിന്റെ രസീതടക്കം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനകം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ തലശേരി കാന്പസിലുള്ള മാനേജ്മെന്റ് പഠനവിഭാഗത്തിൽ നേരിട്ട് എത്തിച്ചു ഗ്രൂപ്പ് ഡിസ്ക്കഷൻ, ഇന്റർവ്യൂ അറിയിപ്പ് എന്നിവ കൈപ്പറ്റണം.