ബിരുദം: പട്ടികജാതി/വർഗ ഓപ്ഷൻ പുനഃക്രമീകരണം വൈകുന്നേരം അഞ്ചു വരെ
ബിരുദത്തിനു പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 18നു നടത്തുന്ന രണ്ടാംഘട്ട അലോട്ട്മെന്റിൽ പരിഗണിക്കാനായി നൽകിയ ഓപ്ഷൻ പുനഃ ക്രമീകരിക്കാൻ ഇന്നു വൈകുന്നേരം അഞ്ചു വരെ സൗകര്യമുണ്ട്. അപേക്ഷകർക്കു തങ്ങളുടെ ആപ്ലിക്കേഷൻ നന്പർ, പാസ്വേഡ് ഇവ ഉപയോഗിച്ചു ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുനഃക്രമീകരണം നടത്താം. സ്ഥിരപ്രവേശം നേടിയവർ ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ടതില്ല.
പരീക്ഷാതീയതി
ഒന്നും രണ്ടും സെമസ്റ്റർ എംഎ തമിഴ് (സിഎസ്എസ് 2016 അഡ്മിഷൻ െ റഗുലർ) ഡിഗ്രി പരീക്ഷകൾ 26ന് തുടങ്ങും. അപേക്ഷ 17 വരെയും 50 രൂപ പിഴയോടെ 18 വരെയും 500 രൂപ സൂപ്പർഫൈനോടെ 20 വരെയും സ്വീകരിക്കും. പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ ഇന്റേണൽ മാർക്കുകൾ അപ്ലോഡ് ചെയ്യണം. വീഴ്ച വരുത്തുന്ന കോളജുകൾ പിഴയടയ്ക്കണം.
നാലാം സെമസ്റ്റർ ബിഎ (ക്രമിനോളജി) എൽഎൽബി (ഓണേഴ്സ്) ബികോം എൽഎൽബി (ഓണേഴ്സ്) ബിബിഎഎൽ. എൽബി (ഓണേഴ്സ്) (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 31ന് തുടങ്ങും. അപേക്ഷകൾ 20വരെയും 50 രൂപ പിഴയോടെ 21 വരെയും, 500 രൂപ സൂപ്പർഫൈനോടെ 24 വരെയും സ്വീകരിക്കും. െ റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതം (പരമാവധി 100) സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
മൂന്നാം സെമസ്റ്റർ ബിഎഡ് (സ്പെഷൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി 2015 അഡ്മിഷൻ റെഗുലർ ക്രഡിറ്റ് ആൻഡ് സെമസ്റ്റർ) ഡിഗ്രി പരീക്ഷ 28നു തുടങ്ങും. അപേക്ഷകൾ 19 വരെയും 50 രൂപ പിഴയോടെ 20 വരെയും 500 രൂപ സൂപ്പർഫൈനോടെ 24 വരെയും സ്വീകരിക്കും. വിദ്യാർഥികൾ 100 രൂപ സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം.
പ്രാക്ടിക്കൽ, പ്രോജക്റ്റ് ഇവാലുവേഷൻ, വൈവാവോസി
2017 ഏപ്രിലിലെ ഒന്നു മുതൽ നാലു വരെ സെമസ്റ്റർ ബിസിഎ ഓഫ് കാന്പസ് (2012ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സിചാൻസ്, 2012 മുതലുള്ള അഡ്മിഷൻ സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ള വിദ്യാർഥികൾക്ക് 27, 28, 31, ഓഗസ്റ്റ് ഒന്ന് തീയതികളിൽ പത്തനംതിട്ട എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിലും കോട്ടയം ജില്ലയിലെ വിദ്യാർഥികൾക്ക് 20ന് കോട്ടയം മള്ളൂശേരി പുല്ലരിക്കുന്ന് എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിലും നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
2017 മേയിലെ എംഎസ്സി ഐടി (ഓഫ് കാന്പസ് സപ്ലിമെന്ററി, മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ, പ്രോജക്ട് മൂല്യനിർണയം, വൈവാ വോസി എന്നിവ ഓഗസ്റ്റ് ഏഴു മുതൽ ഒന്പതു വരെ പത്തനംതിട്ട യൂണിവേഴ്സിറ്റി കോളജ് ഓഫ് അപ്ലൈഡ് സയൻസസിലും ഇടപ്പള്ളി യൂണിവേഴ്സിറ്റി കോളജ് ഓഫ് അപ്ലൈഡ് സയൻസസിലും് നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
2017 മേയിലെ ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംഎസ്സി ഐടി (ഓഫ് കാന്പസ്, സപ്ലിമെന്ററി, മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ, പ്രോജക്റ്റ് മൂല്യനിർണയം, വൈവാ വോസി എന്നിവ ഓഗസ്റ്റ് ഏഴിനു പത്തനംതിട്ട, ചുട്ടിപ്പാറ യൂണിവേഴ്സിറ്റി കോളജ് ഓഫ് അപ്ലൈഡ് സയൻസസിലും ഇടപ്പള്ളി, യൂണിവേഴ്സിറ്റി കോളജ് ഓഫ് അപ്ലൈഡ് സയൻസസിലും തുടങ്ങും. ടൈംടേബിൾ വെബ് സൈറ്റിൽ.
2017 മേയ്, ജൂണ് മാസങ്ങളിലെ നാലാം സെമസ്റ്റർ എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കണ്ട്രോൾ (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ, പ്രോജക്ട്, വൈവാവോസി എന്നിവ 18 മുതൽ കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2016 നവംബറിലെ രണ്ടാം സെമസ്റ്റർ എംഎ ചെണ്ട , മദ്ദളം (റെഗുലർ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷ 28 വരെ സ്വീകരിക്കും.
ബിഎ സൂക്ഷ്മ പരിശോധന
2016 മേയിലെ രണ്ടാം സെമസ്റ്റർ ബിഎ (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ 20, 21 തീയതികളിൽ പരീക്ഷാ ഭവനിലെ ഇ. ജെ. രണ്ട് സെക്ഷനിൽ ഹാജരാകണം.
എംഎ മലയാളം, ഇംഗ്ലീഷ് ക്ലാസുകൾ
സ്കൂൾ ഓഫ് ലെറ്റേഴ്സിലെ 201719 അധ്യയന വർഷത്തെ എംഎ മലയാളം, ഇംഗ്ലീഷ് ക്ലാസുകൾ 20ന് ആരംഭിക്കും.
എംജി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് മൂന്നിന്
യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് മൂന്നിനു യൂണിവേഴ്സിറ്റി അസംബ്ലിഹാളിൽ നടത്തും. കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതി 19ന് ഉച്ചകഴിഞ്ഞ് രണ്ടു വരെയും നാമനിർദേ ശപത്രിക 26ന് ഉച്ചകഴിഞ്ഞ് ഒന്നു വരെയും സ്വീകരിക്കും. സൂക്ഷ്മപരിശോധന 26ന് ഉച്ചകഴിഞ്ഞു രണ്ടിനു നടത്തും. കൗണ്സിലർമാർക്കുള്ള തിരിച്ചറിയൽ കാർഡ് അവരവരുടെ കോളജ് പ്രിൻസിപ്പൽമാർക്ക് 28ന് അയച്ചു കൊടുക്കും. കൂടുതൽ വിവരങ്ങൾക്ക്: www.mgu.ac.in.