University News
സർവകലാശാലയിൽ ചലച്ചിത്രോത്സവവും ശിൽപശാലയും 18 മുതൽ
തേഞ്ഞിപ്പലം: പ്രവാസവും സിനിമയും എന്ന വിഷയത്തിൽ 18, 19, 20 തിയതികളിൽ കാലിക്കട്ട് സർവകലാശാലയിൽ സെമിനാറും ശിൽപശാലയും, അറേബ്യൻ ഫ്രെയിംസ് ഹ്രസ്വചലച്ചിത്രോത്സവവും നടത്തുന്നു. കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ്, മിഡിൽ ഈസ്റ്റ് ചാപ്റ്ററുമായി സഹകരിച്ചാണ് പരിപാടി. പ്രവാസി പ്രശ്നവുമായി ബന്ധപ്പെട്ട 60 ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. 18ന് രാവിലെ പത്തിന് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദ് പ്രവാസവും സിനിമയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഡാൻസും അഭിനയവും, എഡിറ്റിംഗും വിഷ്വൽ ഇഫക്ടും, സിനിമാ സംഗീതവും ലിറിക്സും എന്നീ വിഷയങ്ങളിലാണ് ശിൽപശാല. പ്രശസ്ത കലാകാരന്മാരും അക്കാഡമിക് പണ്ഡിതരും പങ്കെടുക്കും.

വി.സി. അനിൽ കുമാർ അനുസ്മരണം നടത്തി

തേഞ്ഞിപ്പലം: ഫോക്‌ലോർ പഠനവകുപ്പ് പൂർവവിദ്യാർഥി സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ വി.സി. അനിൽകുമാർ അനുസ്മരണം നടത്തി. ചിത്രകാരൻ സുനിൽ അശോകപുരം ഉദ്ഘാടനം ചെയ്തു. കെ.ഹസ്സൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനും ഫോക്‌ലോർ പണ്ഡിതനുമായ ഡോ. ഇ ഉണ്ണികൃഷ്ണൻ, അനിൽകുമാർ സ്മാരക പ്രഭാഷണം നടത്തി. മികച്ച സാഹിത്യ നിരൂപണത്തിനുള്ള അബുദാബി ശക്തി തായാട്ട് അവാർഡ് നേടിയ ഡോ. കെ.എം. അനിലിനെയും മികച്ച ഫോക്‌ലോർ ഗ്രന്ഥ രചനക്കുള്ള ഫോക്‌ലോർ അക്കാഡമി അവാർഡ് നേടിയ പി.വി. മിനിയെയും ആദരിച്ചു.
More News