ജൂലൈ മൂന്നിനു നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എംടെക് പരീക്ഷകൾ 19 ന് നടത്തും
ജൂലൈ മൂന്നിനു നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ എംടെക് (2013 ആൻഡ് 2014 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ ജൂലൈ 19ന് നടത്താനായി പുതുക്കി നിശ്ചയിച്ചു.
അപേക്ഷാ തീയതി
അവസാന വർഷ ബിഡിഎസ് പാർട്ട് ഒന്ന്,രണ്ട് (2008 അഡ്മിഷൻ/2008 ന് മുന്പുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾക്ക് അപേക്ഷകൾ പിഴയില്ലാതെ ജൂലൈ 26 വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പർഫൈനോടെ 29 വരെയും സ്വീകരിക്കും. വിദ്യാർഥികൾ പേപ്പറൊന്നിന് 150 രൂപ വീതം സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം. പരീക്ഷാത്തീയതി പിന്നീട്.
ഒന്നും രണ്ടും മൂന്നും വർഷ ബിപിഇ (2013ന് മുന്പുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾക്ക് അപേക്ഷകൾ പിഴയില്ലാതെ ഓഗസ്റ്റ് രണ്ടുവരെയും 50 രൂപ പിഴയോടെ മൂന്നുവരെയും, 500 രൂപ സൂപ്പർഫൈനോടെ ഏഴു വരെയും സ്വീകരിക്കും. വിദ്യാർഥികൾ പേപ്പറൊന്നിന് 20 രൂപ വീതം (പരമാവധി 100) സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം. പരീക്ഷാത്തീയതി പിന്നീട്.
വൈവാ വോസി
2017 ഏപ്രിൽ മേയ് മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ഓഫ് കാന്പസ് െെറഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകളുടെ വൈവാ വോസി ജൂലൈ 20ന് രാവിലെ 10.30 ന് മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2017 ജനുവരിയിലെ മൂന്നാം സെമസ്റ്റർ എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രി, (സിഎസ് എസ് െ റഗുലർ/സപ്ലിമെന്ററി) എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷ ജൂലൈ 25 വരെ സ്വീകരിക്കും.
2017 ജനുവരിയിലെ മൂന്നാം സെമസ്റ്റർ എംഎസ്സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സിഎസ് എസ് െ റഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷ ജൂലൈ 27 വരെ സ്വീകരിക്കും.
പ്രഭാഷണം നാളെ
മഹാത്മാഗാന്ധി സർവകലാശാലാ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫേർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ, സ്ലോവേനിയയിലുള്ള ജോസഫ് സ്റ്റെഫാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ പ്രഫ.ഡോ. യൂറോസ് സ്പെൽബാർ പ്രഭാഷണം നടത്തുന്നു. ’പ്ലാസ്മഇൻസ്പെയേർഡ് ബയോ മെറ്റീരിയൽസ്’ എന്ന വിഷയത്തിലുള്ള പ്രഭാഷണം നാളെ രാവിലെ 10ന് സ്കൂൾ ഓഫ് കെമിക്കൽ സയൻസ് സെമിനാർ ഹാളിൽ നടത്തും. 9447149547.