University News
മാ​ഗ​സി​ൻ അ​വാ​ർ​ഡും എ​ഡി​റ്റേ​ഴ്സ് ക്യാ​ന്പും
21 മു​ത​ൽ 23 വ​രെ തൃ​ശൂ​ർ കേ​ര​ള വ​ർ​മ്മ കോ​ള​ജി​ൽ വെ​ച്ച് മാ​ഗ​സി​ൻ അ​വാ​ർ​ഡും എ​ഡി​റ്റേ​ഴ്സ് ക്യാ​ന്പും ന​ട​ത്തു​ന്നു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ക്കും. കോ​ള​ജ് മാ​ഗ​സി​ൻ എ​ഡി​റ്റ​ർ​മാ​രും താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഹെ​ൽ​ത്ത് സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ല്ലാ​ത്ത) പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​എ​സ്‌​സി ഫു​ഡ് ടെ​ക്നോ​ള​ജി (പാ​ർ​ട്ട് മൂ​ന്ന് 50% മാ​ർ​ക്ക്). അ​പേ​ക്ഷാ ഫോം ​വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷാ ഫീ: ​ജ​ന​റ​ൽ300 രൂ​പ. എ​സ്‌​സി/​എ​സ്ടി100 രൂ​പ. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ഇ​ച​ലാ​ൻ ര​സീ​തി, രേ​ഖ​ക​ൾ സ​ഹി​തം ഡ​യ​റ​ക്‌​ട​ർ, സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 27ന​കം സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍ : 0494 2407345.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: ലോ ​കോ​ള​ജു​ക​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല

നാ​ലാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി, നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (സ​പ്ലി​മെ​ന്‍റ​റി), ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (ഒ​ക്ടോ​ബ​ർ 2016) പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ജൂ​ലൈ 19ന് ​ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ 20, 21, 26, 27 തി​യ​തി​ക​ളി​ൽ ലോ ​കോ​ള​ജു​ക​ളി​ൽ റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​എ​പി​ഒ​ടി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
ഒ​ന്ന്, നാ​ല് വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (ഒ​ക്ടോ​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം. 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ ജൂ​ണ്‍ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം
More News