University News
എം​എ​സ്‌സി ​ജോ​ഗ്ര​ഫി പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി​ശാ​സ്​ത്ര​വി​ഭാ​ഗ​ത്തി​ൽ എം​എ​സ്‌സി ഭൂ​മി​ശാ​സ്ത്ര​ത്തി​ൽ എ​ഫ്സി/​ബി​പി​എ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു ഹാ​ജ​രാ​യ യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ രേഖക​ൾ സ​ഹി​തം പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭൂ​മി​ശാ​സ്ത്ര വ​കു​പ്പി​ൽ 21 ന് ​രാ​വി​ലെ 11 ന് ​ഹാ​ജ​രാ​ക​ണം.

പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ഫൈ​ന​ൽ ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2014 അ​ഡ്മി​ഷ​ൻ പ്ര​കാ​രം 2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ വി​ജ​യി​ച്ച എ​ല്ലാ റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഫൈ​ന​ൽ ഗ്രേ​ഡ്കാ​ർ​ഡു​ക​ളും 19 നുള്ളിൽ കോ​ള​ജു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടെ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റണം.

പ​രീ​ക്ഷ​ക​ൾ പു​നഃക്ര​മീ​ക​രി​ച്ചു

24ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം​സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌സി, ​എം​ബി​എ, എം​സി​ജെ, എം​എ​ൽ​ഐ​എ​സ്‌സി, ​എം​സി​എ (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​പ​ഠ​ന​വ​കു​പ്പു മാ​ത്രം​മേ​യ് 2017), നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി മേ​യ് 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 14ന് ​തു​ട​ങ്ങു​ന്ന വി​ധ​ത്തി​ൽ പു​നഃക്ര​മീ​ക​രി​ച്ചു.

തു​റ​ന്ന സം​വാ​ദം 25ന്

​മ​ല​യാ​ള​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ജോ​സ്ന ജേ​ക്ക​ബ് എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേലു​ള്ള തു​റ​ന്ന സം​വാ​ദം 25ന് ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പുമു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ന​വം​ബ​ർ 2015ൽ ​ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഗ്രേ​ഡി​ലോ ഗ്രേ​ഡ്പോ​യി​ന്‍റി​ലോ മാ​ർ​ക്കി​ലോ മാ​റ്റ​മു​ള്ള​വ​ർ റി​സ​ൾ​ട്ട് മെ​മ്മോ​യു​ടെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത പ​ക​ർ​പ്പും മാ​ർ​ക്ക് ലി​സ്റ്റും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷ​ൻ സെ​ക്ഷ​നി​ൽ സ​മ​ർ​പ്പി​ക്കണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (ജ​നു​വ​രി 2017) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.