University News
ര​ണ്ടാം വ​ർ​ഷ പിജി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ പു​ന:​ക്ര​മീ​ക​രി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ജൂ​ലൈ 21ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം വ​ർ​ഷ എംഎ, ​എംഎ​സ് സി , എം.​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 26ന് ​തു​ട​ങ്ങു​ന്ന വി​ധ​ത്തി​ൽ പു​ന:​ക്ര​മീ​ക​രി​ച്ചു.

എംഎ​സ് സി ജ്യോ​ഗ്ര​ഫി പ്രാ​യോ​ഗി​ക പരീക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എംഎ​സ് സി ജ്യോ​ഗ്ര​ഫി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ, ​വൈ​വ വോ​സി ജൂ​ലൈ 20, 21, 22 തീ​യ​തി​ക​ളി​ൽ പെ​ർ​ള ന​ള​ന്ദ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആൻഡ് സ​യ​ൻ​സ​സി​ൽ വച്ചു ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെയ്ത വി​ദ്യാ​ർ​ഥിക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

എംഎ​സ് സി സു​വോ​ള​ജി പ്രാ​യോ​ഗി​ക പ​രീ​ക്ഷ പു​ന:​ക്ര​മീ​ക​രി​ച്ചു

ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ​സ് സി സു​വോ​ള​ജി (റ​ഗു​ല​ർ, ​സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 24 മു​ത​ൽ തോ​ട്ട​ട ശ്രീ ​നാ​രാ​യ​ണ കോ​ളജി​ലും ധ​ർ​മടം ഗ​വ.​ബ്ര​ണ്ണ​ൻ കോ​ളജി​ലും ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെയ്ത വി​ദ്യാ​ർ​ഥികൾ അതത് കോളജുമായി ബന്ധപ്പെടണം.

സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് ഇ​ന്ന് പ്ര​വേ​ശ​നം


ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ന്ന എ​സ്‌​സി, എ​സ്ടി സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നും കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കും. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​മാ​യി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്ക്‌​ലി​സ്റ്റും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്രം പ്ര​വേ​ശ​നം ന​ൽ​കേ​ണ്ട​താ​ണ്. മ​റ്റു വി​ഭാ​ഗ​ങ്ങ​ളു​ടെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ കോ​ള​ജു​ക​ളി​ൽ വ​ച്ച് ത​ന്നെ​യാ​ണ് ന​ട​ത്തേ​ണ്ട​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യും രാ​വി​ലെ 11 വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് റാ​ങ്ക്‌​ലി​സ്റ്റ് ത​യാ​റാ​ക്കി 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന​കം കോ​ള​ജി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണമെന്നും നോഡൽ ഓഫീസർമാർക്കുള്ള നോട്ടിഫിക്കേഷനിൽ സർവകലാശാല അറിയിച്ചു.

. ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും (സേ ​ര​ജി​സ്ട്രേ​ഷ​നും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ CAP ൽ ​നി​ന്നും പു​റ​ത്താ​യ​വ​രു​ൾ​പ്പെ​ടെ) റാ​ങ്ക്‌​ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജു​ക​ൾ​ക്കു ന​ൽ​കും. ഈ ​റാ​ങ്ക്‌​ലി​സ്റ്റ് മാ​ന​ദ​ണ്ഡ​മാ​ക്കി 20ന് ​രാ​വി​ലെ 11വ​രെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് ഇ​ൻ​ഡ​ക്സ് മാ​ർ​ക്കി​ന്‍റെ​യും കാ​റ്റ​ഗ​റി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ള​ജു​ക​ൾ റാ​ങ്ക്‌​ലി​സ്റ്റ് ത​യാ​റാ​ക്കേ​ണ്ട​ത്. ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ അ​ഭാ​വ​ത്തി​ൽ മാ​ത്ര​മേ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കാ​വൂ.
എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ക​ളു​ണ്ടെ​ങ്കി​ൽ ആ ​വി​ഭാ​ഗ​ത്തെ പ​രി​ഗ​ണി​ച്ച​തി​നു​ശേ​ഷം വീ​ണ്ടും ഒ​ഴി​വ് വ​രി​ക​യാ​ണെ​ങ്കി​ൽ ഗ​വ​ൺ​മെ​ന്‍റ്, എ​യ്ഡ​ഡ് (ബാ​ക്ക്‌​വേ​ഡ് മൈ​നോ​റി​റ്റി ഒ​ഴി​കെ) കോ​ള​ജു​ക​ൾ​ക്ക് ആ ​ഒ​ഴി​വി​ലേ​ക്ക് ഒ​ഇ​സി വി​ഭാ​ഗ​ത്തി​നും ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ എ​സ്ഇ​ബി​സി, ജ​ന​റ​ൽ എ​ന്നീ ക്ര​മ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കാം. വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ഒ​ഇ​സി വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ 30 സ​മു​ദാ​യ​ങ്ങ​ളെ എ​സ്ഇ​ബി​സി കാ​റ്റ​ഗ​റി​യി​ലാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​ത്. എ​യ്ഡ​ഡ് (ബാ​ക്ക്‌​വേ​ഡ് മൈ​നോ​റി​റ്റി) കോ​ള​ജു​ക​ൾ​ക്ക് എ​സ്‌​സി. ​എ​സ്ടി സീ​റ്റ് ഒ​ഴി​വ് വ​രി​ക​യാ​ണെ​ങ്കി​ൽ ഈ ​ഒ​ഴി​വി​ലേ​ക്ക് കോ​ള​ജു​ക​ൾ ന​ട​ത്തു​ന്ന ക​മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കാം. എ​ന്നി​ട്ടും ഒ​ഴി​വ് വ​രി​ക​യാ​ണെ​ങ്കി​ൽ ഒ​ഇ​സി, എ​സ്ഇ​ബി​സി, ജ​ന​റ​ൽ എ​ന്നീ ക്ര​മ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കാ​വു​ന്ന​താ​ണ്. മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ വ​രു​ന്ന ഒ​ഴി​വു​ക​ൾ (ഈ​ഴ​വ, മു​സ്‌​ലിം, ഒ​ബി​എ​ക്സ്, ഒ​ബി​എ​ച്ച്, ബി​പി​എ​ൽ, സ്പോ​ർ​ട്സ് തു​ട​ങ്ങി​യ​വ) അ​പേ​ക്ഷ​ക​രു​ടെ അ​ഭാ​വ​ത്തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാ​വു​ന്ന​താ​ണ്. 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ത​യാ​റാ​ക്കു​ന്ന റാ​ങ്ക്‌​ലി​സ്റ്റി​ൽ നി​ന്നും അ​ന്ന് ഉ​ച്ച മു​ത​ൽ 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ്ര​വേ​ശ​നം ന​ട​ത്താം. 22 വ​രെ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ല​ഭി​ക്കു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശേ​ഷം ഒ​ഴി​വു​ക​ളു​ണ്ടെ​ങ്കി​ൽ 24, 25 തീ​യ​തി​ക​ളി​ൽ കൂ​ടി സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്താം. ഓ​രോ ദി​വ​സ​വും 11ന് ​മു​ന്പാ​യി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് അ​ത​ത് ദി​വ​സം റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി പ്ര​വേ​ശ​നം ന​ട​ത്താ​വു​ന്ന​താ​ണ്. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​ശേ​ഷം അ​ഡ്മി​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

10. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട കോ​ഴ്സു​ക​ളി​ലേ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം ന​ൽ​കാ​വൂ. കോ​ഴ്സ് മാ​റ്റം, ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് മു​ന്പ് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ജൂ​ലൈ 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന പൂ​ർ​ത്തി​യാ​കു​ന്ന​താ​ണ്.

എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ന്ന എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഇ​ന്ന് അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ അ​ലോ​ട്ട​മെ​ന്‍റ് ല​ഭി​ച്ച​വ​ർ ജൂ​ലൈ 20ന് ​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്.

മ​റ്റു വി​ഭാ​ഗ​ങ്ങ​ളു​ടെ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ജൂ​ലൈ 20 ന് ​രാ​വി​ലെ 11 വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​രി​ഗ​ണി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. (ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ 20 ന് ​മാ​ത്രം). സേ ​പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്കും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ CAP ൽ ​നി​ന്നും പു​റ​ത്താ​യ​വ​ർ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന റാ​ങ്ക്‌​ലി​സ്റ്റ് മാ​ന​ദ​ണ്ഡ​മാ​ക്കി, ഓ​രോ കോ​ള​ജി​ലും ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് ഇ​ൻ​ഡ​ക്സ് മാ​ർ​ക്കി​ന്‍റെ​യും കാ​റ്റ​ഗ​റി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ള​ജു​ക​ൾ 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് റാ​ങ്ക്‌​ലി​സ്റ്റ് പ്ര​ദ​ർ​ശി​പ്പി​ക്കും. ഈ ​റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ്ര​വേ​ശ​നം നേ​ടാം. ഇ​തി​നു​ശേ​ഷ​വും 24, 25 തീ​യ​തി​ക​ളി​ൽ അ​ൺ​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. ഓ​രോ ദി​വ​സ​വും 11 വ​രെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് റാ​ങ്ക്‌​ലി​സ്റ്റ് ത​യാ​റാ​ക്കി അ​ന്നു​ത​ന്നെ പ്ര​വേ​ശ​നം ന​ൽ​കും. ജൂ​ലൈ 25ന് ​പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കും.

എംഎസ് സി ഫി​സി​ക്സ് പ്ര​വേ​ശ​നം 201719

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ൽ എം​എ​സ് സി ​ഫി​സി​ക്സി​ൽ എ​സ് സി ​വി​ഭാ​ഗ​ക്കാ​ർ​ക്ക് സീ​റ്റ് ഒ​ഴി​വു ണ്ട്. ​യോ​ഗ്യ​രാ​യ​വ​ർ അസ്സൽ രേഖകൾ സ​ഹി​തം പ​യ്യ​ന്നൂ​ർ സ്വാ​മി​ആ​ന​ന്ദ തീ​ർ​ത്ഥ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​സി​ക്സ് വ​കു​പ്പി​ൽ 24ന് ​രാ​വി​ലെ 11 ന് ഹാ​ജ​രാ​ക​ണം.

എംഎ ആന്ത്രോപ്പോളജി പ്രവേശനം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട്ടെ ത​ല​ശേ​രി കാ​ന്പ​സി​ൽ എം​എ ആ​ന്ത്രോ​പ്പോ​ള​ജി കോ​ഴ്സി​നു​ള്ള പ്ര​വേ​ശ​നം 19ന് ​രാ​വി​ലെ 10ന് ​ന​ട​ക്കും. എം​എ ആ​ന്ത്രോ​പ്പോ​ള​ജി കോ​ഴ്സി​നു മൂ​ന്ന് എ​സ്‌​സി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​ന​ത്തി​നാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 19ന് ​ ഉച്ചകഴിഞ്ഞു രണ്ടിന് ഓ​ഫീ​സി​ൽ എ​ത്ത​ണം. ഫോ​ൺ: 0490 2346270, 2346153, 9447380663.