University News
എംഎസ് സി അപ്ലൈഡ് കെമിസ്ട്രി പ്രവേശന പരീക്ഷ: ഗ്രേഡ് കാർഡ് സമർപ്പിക്കണം
എംഎസ്‌സി അപ്ലൈഡ് കെമിസ്ട്രി പ്രവേശന പരീക്ഷാ യോഗ്യതാ ലിസ്റ്റ് www.cuonline.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ പുതുക്കിയ ബിഎസ് സി കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാർഡ് സമർപ്പിക്കാത്തവർ 24ന് വൈകുന്നേരം അഞ്ചിനകം [email protected] ഇമെയിലിലോ കെമിസ്ട്രി വിഭാഗത്തിലോ, എത്തിക്കണം.

ഒന്ന്, രണ്ട് സെമസ്റ്റർ പിജി പരീക്ഷാ ഹാൾടിക്കറ്റ്

വിദൂരവിദ്യാഭ്യാസം 28ന് ആരംഭിക്കുന്ന പ്രീവിയസ് എംഎ, എംഎസ് സി, എംകോം (ഒന്നും രണ്ടും സെമസ്റ്റർ) പരീക്ഷകൾക്ക് അപേക്ഷിച്ചവർ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത്, അതിൽ കാണുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാകണം. പരീക്ഷാ കേന്ദ്രം ഉറപ്പുവരുത്താൻ വെബ്സൈറ്റിൽ കൊടുത്ത വിവരങ്ങളുമായി ഒത്തുനോക്കണം. വിവരങ്ങൾക്ക് വെബ്സൈറ്റിലുള്ള നന്പറിൽ ബന്ധപ്പെടാം. മാന്വലായി അപേക്ഷിച്ചവർ ഹാൾടിക്കറ്റ് അനുവദിക്കപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബികോം പ്രഫഷണൽ (സിയുസിബിസിഎസ്എസ്, 2016 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 23 മുതൽ 28 വരെയും 150 രൂപ പിഴയോടെ ഓഗസ്റ്റ് ഒന്ന് വരെയും അപേക്ഷിക്കാം.

ബിപിഎഡ് ഇന്‍റഗ്രേറ്റഡ് (ത്രിവത്സരം), ബിപിഎഡ് (ദ്വിവത്സരം), ബിപിഎഡ് (ഒരു വർഷം), ബിപിഇ (ത്രിവത്സരം) പരീക്ഷകൾക്ക് പിഴകൂടാതെ ഓഗസ്റ്റ് ഒന്ന് വരെയും 150 രൂപ പിഴയോടെ ഓഗസ്റ്റ് അഞ്ച് വരെയും അപേക്ഷിക്കാം. വിശദമായി വിജ്ഞാപനം വെബ്സൈറ്റിൽ.

പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.എഡ് (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഓഗസ്റ്റ് എട്ടിന് ആരംഭിക്കും. എൽ.എൽ.ബി (2008 സ്കീം) ഒന്പതാം സെമസ്റ്റർ (പഞ്ചവത്സരം), അഞ്ചാം സെമസ്റ്റർ (ത്രിവത്സരം) റഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

പരീക്ഷാഫലം

2016 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎച്ച്എ/ബിടിഎച്ച്എം (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം. പ്രിന്‍റൗട്ട് ഓഗസ്റ്റ് മൂന്നിനകം ലഭിക്കണം.

2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്‌സി റേഡിയേഷൻ ഫിസിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
More News