നിയമ സർവകലാശാലകളിൽ വിദൂര പഠനം
ദേശീയ പ്രാധാന്യമുള്ള നിയമ സർവകലാശാലകളിൽ വിദൂര പഠന രീതിയിൽ നിയമ പഠനം നടത്താൻ അവസരം. ബിരുദാനന്തര ബിരുദ കോഴ്സു മുതൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ വരെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റി
ബംഗളുരു ആസ്ഥാനമായുള്ള നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റി രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് ബിസിനസ് ലോ, ഒരു വർഷത്തെ ഡിപ്ലോമ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹ്യൂമൻ റൈറ്റ്സ്, മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, എൻവയണ്മെന്റൽ ലോ, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്, ചൈൽഡ് റൈറ്റ്സ്, കണ്‍സ്യൂമർ ലോ ആൻഡ് പ്രാക്ടീസ്, സൈബർ ലോ ആൻഡ് സൈബർ ഫോറൻസിക് എന്നിവയിലാണു ഡിപ്ലോമാ കോഴ്സുകൾ.
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ബംഗളൂരു, ഡൽഹി, കോൽക്കത്ത, പൂന എന്നിവിടങ്ങളിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. 1500 രൂപയാണ് അപേക്ഷാ ഫീസ്.ഓഗസ്റ്റ് 31നകം അപേക്ഷിക്കണം.
വെബ്സൈറ്റ്: nls.ac.in. ഫോണ്‍: 80 23160524.
നൽസാറിൽ നിയമ പഠനം
ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (നൽസാർ) നടത്തുന്ന വിദൂര പഠന നിയമ കോഴ്സുകളിലേക്ക് ഈ മാസം 30നകം അപേക്ഷിക്കണം. പേറ്റന്റ്സ് ലോ, സൈബർ ലോ, മീഡിയ ലോ, ഇന്റർ നാഷണൽ ഹ്യുമനിറ്റേറിയൻ ലോ എന്നിവയിൽ ബിരുദാന്തര ബിരുദ ഡിപ്ലോമ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. കോണ്ടാക്ട് ക്ലാസുകളും മറ്റും ഹൈദരാബാദിലായിരിക്കും. ഇ ലേണിംഗ് സംവിധാനത്തിലൂടെയായിരിക്കും ക്ലാസുകൾ നടത്തുക. ബിരുദധാരികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വെബ്സൈറ്റ്:www.nalsar. ac.in. ഫോണ്‍: (040) 23498404 /402.