University News
എംഎ മ്യൂസി​ക് സീ​റ്റ് ഒ​ഴി​വ്
ക​ണ്ണു​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ പ​യ്യന്നൂർ എ​ടാ​ട്ട് സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തിക്കുന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂസി​ക്കി​ൽ എംഎ മ്യൂസി​ക് കോ​ഴ്സിൽ എ​സ്‌സി, ​എ​സ്‌ടി, ​ഒബിസി വി​ഭാ​ഗം സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ഡ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂസി​ക്, സ്വാ​മി ആ​ന​ന്ദ​തീ​ർഥ കാ​ന്പ​സ്, എ​ടാ​ട്ട് പിഒ, പ​യ്യ​ന്നൂ​ർ എ​ന്ന വിലാ​സ​ത്തി​ലോ 0497 2806404 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ട​ണം.

എംഎ​സ്​സി ജ്യോ​ഗ്ര​ഫി പ്ര​വേ​ശ​നം

ഭൂ​മി​ശാസ്ത്ര വി​ഭാഗ​ത്തി​ൽ എംഎസ്‌സി ഭൂ​മി​ശാസ്ത്ര​ത്തി​ൽ എ​സ്‌സി വി​ഭാ​ഗ ക്കാ​ർ​ക്ക് സീ​റ്റ് ഒ​ഴി​വുണ്ട്. ​യോ​ഗ്യരാ​യവ​ർ അ​സ​ൽ പ്ര​മാണ​ങ്ങ​ൾ സ​ഹി​തം പ​യ്യ​ന്നൂ​ർ സ്വാ​മി​ ആ​ന​ന്ദ തീ​ർ​ത്ഥ കാന്പസി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭൂ​മി​ശാ​സ്ത്രവ​കു​പ്പി​ൽ 29 ന് രാ​വി​ലെ 11​ന് ഹാ​ജ​രാക​ണം.

രണ്ടാം വർഷ പിജി (വിദൂര വിദ്യാഭ്യാസം) ഹാൾടിക്കറ്റ്

നാളെ ആരംഭിക്കുന്ന രണ്ടാം വർഷ എംഎ/എംഎസ്‌സി/എംകോം (വിദൂര വിദ്യാഭ്യാസം റഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ജൂണ്‍ 2017) ഡിഗ്രി പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ അവർക്കനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാണ്. അപേക്ഷിച്ച കേന്ദ്രവും അനുവദിച്ച കേന്ദ്രവും (ബ്രാക്കറ്റിൽ).
1. നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് കാഞ്ഞങ്ങാട്, ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. കോളജ് എളേരിത്തട്ട് (സി.കെ.നായർ ആർട്സ് ആൻഡ് മാനേജ്മെന്‍റ് കോളജ് കാഞ്ഞങ്ങാട്),
2. ഗവ: കോളജ് കാസർഗോഡ്, ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളജ് മഞ്ചേശ്വരം (ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളജ് മഞ്ചേശ്വരം),
3. പയ്യന്നൂർ കോളജ് (എംകോം മാത്രം പിലാത്തറ കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ്, എംഎ/എംഎസ്‌സി സെന്‍റ് ജോസഫ് കോളജ് പിലാത്തറ),
4. സർ സയ്യിദ് കോളജ് തളിപ്പറന്പ് (എം.എ ഇംഗ്ലീഷ് മാത്രം സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, മാങ്ങാട്ടുപറന്പ, എംഎ മറ്റു വിഷയങ്ങൾ/ എംഎസ്‌സി/എംകോം സർ സയ്യിദ് കോളജ് തളിപ്പറന്പ്),
5. കെഎംഎം ഗവ. വിമൻസ് കോളജ് കണ്ണൂർ (എംഎ ഇംഗ്ലീഷ്/എംകോം കണ്ണൂർ സർവകലാശാല ധർമശാല കാന്പസ്, എംഎ മറ്റു വിഷയങ്ങൾ/എംഎസ്‌സി സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, മാങ്ങാട്ട്പറന്പ് കാന്പസ്),
6. പിആർഎൻഎസ്എസ് കോളജ് മട്ടന്നൂർ, നിർമലഗിരി കോളജ് കൂത്തുപറന്പ് (പിആർഎൻഎസ്എസ് കോളജ് മട്ടന്നൂർ),
7. എസ്ഇഎസ് കോളേജ് ശ്രീകണ്ഠാപുരം (ഡോണ്‍ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് അങ്ങാടിക്കടവ്),
8. കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ് മാടായി, എസ്എൻ കോളജ് കണ്ണൂർ, ഗവ. ബ്രണ്ണൻ കോളജ് തലശേരി, എംജി കോളജ് ഇരിട്ടി, ഗവ. കോളജ് മാനന്തവാടി എന്നീ കോളേജുകൾ കേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ അതേ കേന്ദ്രത്തിൽ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.