University News
ഒ​​ന്നാം വ​​ർ​​ഷ ബി​​പി​​എ​​ഡ്, ബി​​എ​​ൽ​​ഐ എ​​സ്‌​സി. പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യു​​ള്ള ഓ​​ണ്‍ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ തു​ട​ങ്ങി
സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ്, സ്വാ​​ശ്ര​​യ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ൽ ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ഒ​​ന്നാം വ​​ർ​​ഷ ബി​​പി​​എ​​ഡ്, ബി​​എ​​ൽ​​ഐ എ​​സ്‌​സി. പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യു​​ള്ള ഓ​​ണ്‍ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ തു​ട​ങ്ങി. യൂ​​ണി​​വേ​​ഴ്സി​​റ്റി നേ​​രി​​ട്ട് ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ മെ​​റി​​റ്റ് സീ​​റ്റു​​ക​​ളി​​ലേ​​ക്കും എ​സ്‌​സി, എ​​സ്ടി, എ​​സ്ഇ​​ബി​​സി സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​മു​​ള്ള അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും.

ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​വേ​​ശി​​ച്ച് ന​​ട​​ത്താം.
എ​​ൻ​​ആ​​ർ​​ഐ, വി​​ക​​ലാം​​ഗ, സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ, സ്റ്റാ​​ഫ് ക്വോ​​ട്ട വി​​ഭാ​​ഗ​​ത്തി​​ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ളി​​ൽ 25ന​​കം നേ​​രി​​ട്ട് അ​​പേ​​ക്ഷ ന​ൽ​ക​​ണം. ഹെ​​ൽ​​പ്പ് ലൈ​​ൻ ന​​ന്പ​​ർ : 0481 6555563.

മൂ​​ന്നാം പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റ്

ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ന് എ​സ്‌​സി, എ​​സ്.​​ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കാ​​യു​​ള്ള മൂ​​ന്നാം പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജി​​ൽ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​മാ​​യി പ്ര​​വേ​​ശ​​നം നേ​​ട​ണം.

പ​​രീ​​ക്ഷ മാ​​റ്റി

നാ​​ളെ തു​ട​ങ്ങാ​നി​രു​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ത​​മി​​ഴ് (സി​​എ​​സ്എ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

ഓ​​ഗ​​സ്റ്റ് മൂ​​ന്നി​​ലെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി

ഓ​​ഗ​​സ്റ്റ് മൂ​​ന്നി​​നു ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ജൂ​​ലൈ​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​കോം (പ്രൈ​​വ​​റ്റ്, പ്രൈ​​വ​​റ്റ് സ​​പ്ലി​​മെ​​ന്‍റ​​റി/​​നോ​​ണ്‍ സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി, വാ​​ർ​​ഷി​​ക സ്കിം ​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ഓ​​ഗ​​സ്റ്റ് ഏ​​ഴു​​വ​​രെ സ്വീ​​ക​​രി​​ക്കും.

2016 സെ​​പ്റ്റം​​ബ​​റി​​ലെ അ​​വ​​സാ​​ന സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (റെ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ഓ​​ഗ​​സ്റ്റ് ഏ​​ഴു വ​​രെ.

സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം മാ​​റ്റി

ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം 29ന് ​​ന​​ട​​ത്തും.

പ്രോ​​ജ​​ക്റ്റ് ഫെ​​ലോ ഒ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ പ്രോ​​ജ​​ക്റ്റ് ഫെ​​ലോ​​യു​​ടെ ഒ​​ഴി​​വു​​ണ്ട്. മൈ​​ക്രോ​​ബ​​യോ​​ള​​ജി​​യി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ​​മാ​​ണു യോ​​ഗ്യ​​ത. നെ​​റ്റ് ഉ​​ള്ള​​വ​​ർ​​ക്കു മു​​ൻ​​ഗ​​ണ​​ന. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ സ​​ഹി​​തം 31ന് ​​രാ​​വി​​ലെ 11നു ​സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം.