സ്പോട്ട് പേയ്മെന്റ് ക്യാന്പ് 28 ന്
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ സിസിഎസ്എസ് സപ്ലിമെന്ററി നവംബർ 2016, ഒന്നും, രണ്ടും സെമസ്റ്റർ സിസിഎസ്എസ് സപ്ലിമെന്ററി ഏപ്രിൽ 2016 ബിഎ, ബിഎസ് സി, ബികോം, ബിബിഎ പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയ സ്പോട്ട് പേയ്മെന്റ് ക്യാന്പ് 28ന് കാലിക്കട്ട് സർവ്വകലാശാല അക്കാഡമിക് സ്റ്റാഫ് കോളജിൽ വെച്ച് നടക്കും. മാർക്ക്ഷീറ്റുകളും ബില്ലുകളും സഹിതം എല്ലാ ചീഫ് എക്സാമിനർമാരും 12.00 ന് മുന്‍പായി എത്തണം.
പിജി ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് കോഴ്സ്
ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പ് പിജി ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് കോഴ്സിന് പുതിയ ബാച്ച് ആരംഭിക്കുന്നു. കാലിക്കട്ട് സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ എടുത്ത ഡിഗ്രിയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷാഫോം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഹെഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, പിൻ 673 635 എന്ന വിലാസത്തിൽ ഓഗസ്റ്റ് പത്ത് വരെ സ്വീകരിക്കും. 50 പേർക്കാണ് പ്രവേശനം. ഒരു വർഷമാണ് കാലയളവ്. ഫീസ് 12500 രൂപ. വിവരങ്ങൾക്ക് 04942407360.
പിജി പരീക്ഷാകേന്ദ്രം മാറ്റം
28ന് ആരംഭിക്കുന്ന വിദൂര പഠനം പ്രീവിയസ് പിജി പരീക്ഷക്ക് എസ്എൻ കോളജ് ചേളന്നൂർ സെന്റർ ആയി ലഭിച്ച എല്ലാ വിദ്യാർഥികളും ഹാൾ ടിക്കറ്റുമായി എസ്എൻ ട്രെയിനിംഗ് കോളജ് ചേളന്നൂരിൽ ഹാജരാവണമെന്ന് അറിയിക്കുന്നു.
എംഎസ് സി കംപ്യൂട്ടർ സയൻസ് പ്രവേശന കൗണ്‍സലിംഗ്
എംഎസ് സി കംപ്യൂട്ടർ സയൻസിന്റെ പ്രവേശന കൗണ്‍സലിംഗ് ഓഗസ്റ്റ് മൂന്നിന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കും. ഒന്ന് മുതൽ 215 വരെ റാങ്കുകാർ രാവിലെ 10ന്, 216 മുതൽ 431 വരെ റാങ്കുകാർ ഉച്ചക്ക് രണ്ടിന് ഹാജരാകണം. ഫോണ്‍ 04942407325
ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്
2017 2018 അധ്യായന വര്‍ഷത്തിലെ പ്രവേശന പരീക്ഷ മുഖാന്തരമല്ലാത്ത ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി. (ലിങ്ക് www.cuonline.ac.in അപേക്ഷാഫീസ് ജനറല്‍ 250, എസ് സി, എസ്ടി 100. ഫൈനല്‍ സബ്മിഷന് നടത്തിയ വിദ്യാർഥികള്‍ക്ക് ലോഗിന്‍ ചെയ്ത് തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ നടത്താവുന്നതാണ്.
ബിഎഡ് സീറ്റ് ഒഴിവ്
സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയില്‍ ബിഎഡ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള എഴുത്തുപരീക്ഷയും കായികക്ഷമതാ ടെസ്റ്റും 28ന് രാവിലെ 9.30 ന് സർവകലാശാല കാമ്പസിലെ സെന്റർ ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ വച്ച് നടക്കും. യോഗ്യത :അംഗീകൃത ബിരുദം. 2017 ജൂലൈ ഒന്നിന് 26 വയസ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവര്‍ 750 രൂപ (എസ്സി, എസ്ടി 420 രൂപ) ഇ പേയ്മെന്റ് ആയി ഫീസ് അടച്ചു ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ,ചലാന്‍ രശീതി, ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, യോഗ്യത, സമുദായം, നേറ്റിവിറ്റി, വരുമാനം എന്നിവ തെളിയിക്കാനാവശ്യമായ രേഖകള്‍, സ്പോര്‍ട്ട്സ് കിറ്റ് എന്നിവ സഹിതം 28 ന് രാവിലെ ഒന്‍പതിന് ഹാജരാവണം. പ്രവേശന, കായിക ക്ഷമതാ പരീക്ഷകളില്‍ യോഗ്യത നേടുന്നവര്‍ക്കുള്ള അലോട്ട്മെന്റ് പ്രവേശനം അന്നുതന്നെ നടക്കും. ഫോണ്‍; 04942407547.