ഒന്നാം വർഷ ബിരുദ പ്രവേശനം - 2017: ചെങ്ങന്നൂർ എസ്.എൻ.കോളജിൽ കമ്യൂണിറ്റി ക്വാട്ടയിൽ സീറ്റൊഴിവ്
ചെങ്ങന്നൂർ എസ്.എൻ.കോളജിൽ താഴെപ്പറയുന്ന ഒന്നാം വർഷ ബിരുദ കോഴ്സുകൾക്ക് കമ്യൂണിറ്റി ക്വാട്ടയിൽ സീറ്റൊഴിവുണ്ട്. (കെമിസ്ട്രി 6, ഫിസിക്സ്3, മാത്തമാറ്റിക്സ് 2, ഇക്കണോമിക്സ് 6). ഈ സീറ്റുകളിലേയ്ക്ക് പരിഗണിയ്ക്കപ്പെടുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 29നകം കോളജിൽ അപേക്ഷ സമർപ്പിക്കണം. സർവകലാശാലയിലേയ്ക്ക് അപേക്ഷ അയയ്ക്കേണ്ടതില്ല. റാങ്ക് പട്ടിക ഓഗസ്റ്റ് രണ്ടിന് കോളജിൽ പ്രസിദ്ധീകരിക്കും. റാങ്ക് പട്ടികയെ സംബന്ധിച്ച് പരാതിയുള്ളവർ ഓഗസ്റ്റ് നാലിനകം പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകണം. പരാതികൾ പരിഗണിച്ച് തീർപ്പാക്കിയശേഷം അഞ്ചിന് കോളജിൽ പ്രവേശനം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ് 0479 2360140.
പ്രവേശനം നേടാതെ അലോട്ട്മെന്റിൽ നിന്നും പുറത്തായ വിദ്യാർഥികൾക്കും അവസരം
ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ഏതെങ്കിലും കോളജിൽ അലോട്ട്മെന്റ് ലഭിക്കുകയും എന്നാൽ കോളജിൽ പ്രവേശനം നേടാത്തത് കാരണം തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടാതെപോയവരുമായ വിദ്യാർഥികൾ വെബ്സൈറ്റിലെ ഓണ്ലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെങ്കിൽ അവരെ നാലാം സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കും. ഇതിനായി പ്രത്യേക അപേക്ഷ സർവകലാശാലയ്ക്ക് നൽകേണ്ടതില്ല.
പുന:ക്രമീകരിച്ച തീയതികൾ
26ന് നടത്താനിരുന്ന പരീക്ഷകളുടെ പുന:ക്രമീകരിച്ച തീയതികൾ വെബ്സൈറ്റിൽ ലഭിക്കും.പരീക്ഷാകേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല.
എംഎ സോഷ്യോളജി ഫലം
ഏപ്രിലിൽ നടത്തിയ എംഎ സോഷ്യോളജി 201517 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ലിജോ ലാൽ ഡബ്ലിയു (ടഛഇ 150503/2017) ഒന്നാം റാങ്ക് കരസ്ഥമാക്കി.
പിജി പ്രവേശന പരീക്ഷ: ബിരുദതല മാർക്ക് ചേർക്കണം
ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ (സിഎസ്എസ്) എഴുതിയ വിദ്യാർഥികൾ 27ന് വൈകുന്നേരം അഞ്ചിനകം അവരവരുടെ ബിരുദതല പരീക്ഷയുടെ മാർക്കും വിശദവിവരങ്ങളും ചേർക്കണം. തിരുത്തലുകൾ ഉണ്ടെങ്കിൽ വരുത്തേണ്ടതുമാണ്.
പരീക്ഷാ തീയതി മാറ്റം
ഇന്ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ലിയു/എംടിഎ/എംപിഎ (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 31ന് ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
എംഎസ്സി കെമിസ്ട്രി പരീക്ഷാ തീയതി മാറ്റം
26ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (2011 അഡ്മിഷൻ മാത്രം) മേഴ്സിചാൻസ് പരീക്ഷ 31ന് ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ഇന്റേണൽ പ്രോജക്ട് ഇവാല്യുവേഷൻ
നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (എസ്ഡിഇ) (201517) ബാച്ചിന്റെ ഇന്റേണൽ പ്രോജക്റ്റ് ഇവാല്യുവേഷൻ 29, ഓഗസ്റ്റ് അഞ്ച് ദിവസങ്ങളിൽ എസ്ഡിഇയിൽ നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.