ആറും നാലും രണ്ടും സെമസ്റ്റർ എംസിഎ പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ ആറും നാലും രണ്ടും സെമസ്റ്റർ എംസിഎ (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ജൂലൈ 2017) പരീക്ഷകൾ യഥാക്രമം ഓഗസ്റ്റ് 23, സെപ്റ്റംബർ 14, 28 തീയതികളിൽ ആരംഭിക്കും. പിഴകൂടാതെ ഓണ്‍ലൈൻ രജിസ്റ്റർ ചെയ്യുന്ന തീയതികൾ, 150 രൂപ പിഴയോടെ അപേക്ഷിക്കാവുന്ന തീയതി, അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ, എപിസി. എന്നിവ സർവകലാശാലയിൽ സമർപ്പിക്കണം. തീയതികൾ ചുവടെ.
ആറാം സെമസ്റ്റർ ഈമാസം 27 മുതൽ ഓഗസ്റ്റ് ഒന്നു വരെ. ഓഗസ്റ്റ് നാല്, ഒൻപത്, നാലാം സെമസ്റ്റർ ഓഗസ്റ്റ് നാലു മുതൽ എട്ടു വരെ, ഓഗസ്റ്റ് 14, 19, രണ്ടാം സെമസ്റ്റർഓഗസ്റ്റ് എട്ടു മുതൽ 14 വരെ. ഓഗസ്റ്റ് 18, 23.
അപേക്ഷാഫീസ് ഇപ്രകാരമാണ്. തിയറി 130 രൂപ പേപ്പറൊന്നിന് (സപ്ലിമെന്ററി 180), പ്രാക്ടിക്കൽ 160 (സപ്ലിമെന്ററി 180), പ്രോജക്ട്, ഡിസർട്ടേഷൻ 460, വൈവ 90, മാർക്ക് ലിസ്റ്റ് 60, സി.വി. ക്യാന്പ് ഫീസ് 150, ആപ്ലിക്കേഷൻ ഫീസ് 40 രൂപ. 2013നും അതിനു മുന്‍പുമുള്ള അഡ്മിഷൻ വിദ്യാർഥികൾ (രണ്ടു സപ്ലിമെന്ററി അവസരം ഉപയോഗിച്ചവർ) 5,000 രൂപ അടച്ച് റീരജിസ്റ്റർ ചെയ്യേണ്ടതും പരീക്ഷാഫീസായി ഓരോ പേപ്പറിനും 1,000 രൂപ അടയ്ക്കേണ്ടതുമാണ്. 2007നും അതിനു മുന്‍പുമുള്ള അഡ്മിഷൻ വിദ്യാർഥികൾ നിർദിഷ്ട ഫോമിലാണ് അപേക്ഷിക്കേണ്ടത്.
ഒന്നും രണ്ടും സെമസ്റ്റർ ബിടെക് പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി ജനുവരി 2017) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.
അവസാന വർഷ ഡിഗ്രി (വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം
അവസാന വർഷ ബിബിഎ, ബിസിഎ, ബി.എ ഇക്കണോമിക്സ്, അഫ്സൽഉൽ ഉലമ, ബികോം ഡിഗ്രി (വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് 2013, 2012, 2011 പ്രവേശനം മാർച്ച് 2017) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈൻ അപേക്ഷകൾ ഓഗസ്റ്റ് എട്ടു വരെ സർവകലാശാലയിൽ സ്വീകരിക്കും. ഗ്രേഡ്കാർഡ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
ബിടെക് നാലാം സെമസ്റ്റർ പ്രായോഗിക പരീക്ഷ
നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് മേയ് 2017 എംഇ വിഭാഗം പ്രായോഗിക പരീക്ഷകൾ 27, 28, 31, ഓഗസ്റ്റ് ഒന്ന് തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രമായി ബന്ധപ്പെടണം.