പരിയാരത്ത് ഫാംഡി കോഴ്സ്
പരിയാരം(കണ്ണൂർ): അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിനു (പരിയാരം മെഡിക്കല്‍ കോളജ്) കീഴിലുള്ള ഫാര്‍മസി കോളജില്‍ 201718 അധ്യയനവര്‍ഷത്തെ ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാംഡി) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മെറിറ്റ്, മാനേജ്മെന്റ്, എന്‍ആര്‍ഐ ക്വോട്ടകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷാഫോറത്തിന്റെ ഹാര്‍ഡ്കോപ്പിയും ഡിമാൻഡ് ഡ്രാഫ്റ്റും പ്രിന്‍സിപ്പൽ, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം, കണ്ണൂർ670503 എന്ന വിലാസത്തില്‍ ഓഗസ്റ്റ് മൂന്നിനു ലഭിച്ചിരിക്കണം. www.mcpariyaram.com.