പി.ജി. ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകൾ/ സെന്ററുകൾ എന്നിവിടങ്ങളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള (201718) ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ ലഭിക്കും.
ഒന്നാം വർഷ ബിരുദ പ്രവേശനം2017: ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലിന് ഇന്നുകൂടി അവസരം
ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ (ഗവ., എയ്ഡഡ്, സ്വാശ്രയ, ഐഎച്ച്ആർഡി) ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്തുവാൻ അവസരം . ഇന്നു വൈകുന്നേരം അഞ്ച്വരെ സ്വന്തം ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. പുതിയ ഓപ്ഷനുകൾ ചേർക്കാനും ഹയർ ഓപ്ഷനുകൾ ക്യാൻസൽ ചെയ്യാനും ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനും ഓണ്‍ലൈൻ അപേക്ഷയിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തുവാനും ഉണ്ടെ ങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താം. ഇന്നു വൈകുന്നേരം അഞ്ചിനുശേഷം ഓണ്‍ലൈൻ അപേക്ഷയിൽ യാതൊരു വിധത്തിലുള്ള തിരുത്തലുകളും ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
ഒന്നാം വർഷ ബിരുദ പ്രവേശനം 2017: ചെങ്ങന്നൂർ എസ്.എൻ.കോളജിൽ കമ്യൂണിറ്റി ക്വാട്ടയിൽ സീറ്റൊഴിവ്
ചെങ്ങന്നൂർ എസ്.എൻ.കോളജിൽ താഴെപ്പറയുന്ന ഒന്നാം വർഷ ബിരുദ കോഴ്സുകൾക്ക് കമ്യൂണിറ്റി ക്വാട്ടയിൽ സീറ്റൊഴിവുണ്ട്. (കെമിസ്ട്രി ആറ്, ഫിസിക്സ്മൂന്ന്, മാത്തമാറ്റിക്സ് രണ്ട്, ഇക്കണോമിക്സ് ആറ്). ഈ സീറ്റുകളിലേയ്ക്ക് പരിഗണിയ്ക്കപ്പെടുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 29നകം കോളജിൽ അപേക്ഷ സമർപ്പിക്കണം. സർവകലാശാലയിലേയ്ക്ക് അപേക്ഷ അയയ്ക്കേണ്ട തില്ല. റാങ്ക് പട്ടിക ഓഗസ്റ്റ് രണ്ടിന് കോളജിൽ പ്രസിദ്ധീകരിക്കും. റാങ്ക് പട്ടികയെ സംബന്ധിച്ച് പരാതിയുള്ളവർ ഓഗസ്റ്റിൽ നാലിനകം പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകണം. പരാതികൾ പരിഗണിച്ച് തീർപ്പാക്കിയശേഷം അഞ്ചിന് കോളജിൽ പ്രവേശനം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 0479 2360140.
പ്രവേശനം നേടാതെ അലോട്ട്മെന്റിൽ നിന്നും പുറത്തായ വിദ്യാർഥികൾക്കും അവസരം
ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ഏതെങ്കിലും കോളജിൽ അലോട്ട്മെന്റ് ലഭിക്കുകയും എന്നാൽ കോളജിൽ പ്രവേശനം നേടാത്തത് കാരണം തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടാതെപോയവരുമായ വിദ്യാർഥികൾ വെബ്സൈറ്റിലെ ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെ ങ്കിൽ അവരെ നാലാം സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിയ്ക്കും. ഇതിനായി പ്രത്യേക അപേക്ഷ സർവകലാശാലയ്ക്ക് നൽകേണ്ടതില്ല.
ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം
വിദൂര വിദ്യാഭ്യാസ കേന്ദ്രം 31ന് ആരംഭിക്കുന്ന എംഎ/എംഎസ്സി/എംകോം സപ്ലിമെന്ററി പരീക്ഷകൾക്ക് (പ്രീവിയസ്) ഓണ്‍ലൈനായി അപേക്ഷിച്ചവർ ഹാൾടിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എസ്ഡിഇ വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.
എംബിഎ പ്രവേശന പരീക്ഷാഫലം
ഐഎംകെ/യുഐഎംലേക്കുള്ള എംബിഎ കോഴ്സിന്റെ പ്രവേശന പരീക്ഷാഫലം സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ ലഭിക്കും. മിസ്റ്റർ യൂസഫ് സുഹൈൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. കൗണ്‍സിലിംഗ് ഓഗസ്റ്റ് നാലിന് കാര്യവട്ടം ഐഎംകെയിൽ നടക്കും.
എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് ഫലം
ഏപ്രിലിൽ നടത്തിയ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് 201517 ബാച്ച് (സിഎസ്എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വീണ ഡിക്രൂസ് (ടഠഅ 150514/2017) ഒന്നാം റാങ്ക് കരസ്ഥമാക്കി.
എംഎസ്സി ആക്ച്ചൂറിയൽ സയൻസ് ഫലം
ഏപ്രിലിൽ നടത്തിയ എംഎസ്സി ആക്ച്ചൂറിയൽ സയൻസ് 201517 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ദുജ ജേക്കബ് (ഉഅട 150502/2017) ഒന്നാം റാങ്ക് കരസ്ഥമാക്കി.
എംഎസ്സി ജെനിറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിംഗ് ഫലം
എംഎസ്സി ജെനിറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിംഗ് (ബോട്ടണി) 201517 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആർ.എം .വിഗ്നേഷ് (ആഛഠ 150511/2017) ഒന്നാം റാങ്ക് കരസ്ഥമാക്കി.
പുന:ക്രമീകരിച്ച തീയതി
26ന് നടത്താനിരുന്ന പിഎച്ച്.ഡി കോഴ്സ് വർക്ക്, റിസർച്ച് മെത്തഡോളജി പരീക്ഷ 31ന് നടത്തും. പരീക്ഷാകേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല.
യോഗാ പരിശീലന രജിസ്ട്രേഷൻ ആരംഭിച്ചു
ഫിസിക്കൽ എഡ്യൂക്കേഷൻ പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ജി.വി. രാജാ പവലിയനിൽ പൊതുജനങ്ങൾക്കായി നടത്തുന്ന പ്രതിമാസ യോഗാ പരിശീലന പരിപാടിയിലെ ഓഗസ്റ്റ് മാസത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ഫോമുകൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ജി.വി. രാജാ പവലിയനിൽ പ്രവർത്തിക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നന്പർ : 04712306485/8921507832.
എംബിഎ (ഈവനിംഗ്) പ്രവേശന പരീക്ഷാഫലം
ഐഎംകെ/യുഐഎംലേക്കുള്ള എംബിഎ ഈവനിംഗ് കോഴ്സിന്റെ പ്രവേശന പരീക്ഷാഫലം സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ ലഭിക്കും. കൗണ്‍സിലിംഗ് 31ന് കാര്യവട്ടം ഐഎംകെയിൽ നടക്കും.