എംഎഡ് : ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം
എംഎഡ് പ്രവേശനത്തിന് ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഓഗസ്റ്റ് രണ്ട് വരെ ലഭിക്കും. രജിസ്റ്റർ ചെയ്തവർക്ക് ഒഴിവുള്ള കോളജുകളിലും പഠനവകുപ്പിലും നേരിട്ട് പ്രവേശനം നേടാം.
അഫ്സൽഉൽഉലമ പ്രിലിമിനറി: ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം
അഫ്സൽഉൽഉലമ പ്രിലിമിനറി പ്രവേശനത്തിന് ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഓഗസ്റ്റ് 14 വരെ ലഭിക്കും. രജിസ്റ്റർ ചെയ്തവർക്ക് ഒഴിവുള്ള കോളജുകളിൽ നേരിട്ട് പ്രവേശനം നേടാം.
പരീക്ഷാഫലം
2016 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യണം
രണ്ട്, നാല് സെമസ്റ്റർ എംഎച്ച്എ ജൂണ്‍ 2017 റഗുലർ പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ച്.
രണ്ട്, നാല്, ആറ് സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ്) ജൂണ്‍ 2017 പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 16.