University News
എ​ൻ​ജി​നി​യ​റിം​ഗ് /ആ​ർ​ക്കിടെ​ക്ച​ർ/ ​ഫാ​ർ​മ​സി: ഒഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​ൻ അ​ലോ​ട്ട്മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ്/​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​ർ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലും മൂ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു ശേ​​​ഷം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു ഓ​​​ണ്‍​ലൈ​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഓ​​​ഗ​​​സ്റ്റ് നാ​​​ലി​​​നു ന​​​ട​​​ത്തും.

ഓ​​​ണ്‍​ലൈ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും നി​​​ല​​​വി​​​ലു​​​ള്ള ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​ന​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​വ റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യം ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു മു​​​ത​​​ൽ മൂ​​​ന്നു​​​വ​​​രെ രാ​​​വി​​​ലെ 10 വ​​​രെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​താ​​​ണ്.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പ് അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

ഓ​​​ണ്‍​ലൈ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ത്ത​​​വ​​​രെ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. മു​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​കാ​​​രം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ക​​​യും കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ക​​​യും ചെ​​​യ്ത​​​വ​​​രു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് നി​​​ല​​​നി​​​ർ​​​ത്തും.

ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​നു ശേ​​​ഷം സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ​​​ഡ​​​ഡ്/​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​ർ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലും ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന പ​​​ക്ഷം അ​​​ത​​​ത് കോ​​​ള​​​ജ് അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് സ്പോ​​​ർ​​​ട് അ​​​ഡ്മി​​​ഷ​​​ൻ മു​​​ഖേ​​​ന ഓ​​​ഗ​​​സ്റ്റ് 15ന​​​കം നി​​​ക​​​ത്താം. ഫോ​​​ണ്‍ : 04712339101.
More News