University News
ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 201718 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പര്യ​മു​ള്ള​വ​ർ അ​ത​ത് കോ​ള​ജു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​രി​ഗ​ണി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കണം. കഴിഞ്ഞ 20 മു​ത​ൽ 22 വ​രെ ന​ട​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​തു ന​ട​ത്ത​പ്പെ​ടു​ന്ന​ത്. സേ ​പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്കും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ CAP ൽനി​ന്നും പു​റ​ത്താ​യ​വ​ർ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും.

സ​ർ​വ​ക​ലാ​ശാ​ല CAP നുവേ​ണ്ടി ത​യാ​റാ​ക്കി​യ റാ​ങ്ക് ലി​സ്റ്റ് മാ​ന​ദ​ണ്ഡ​മാ​ക്കി ഓ​രോ കോ​ള​ജി​ലും ല​ഭി​ക്കു​ന്ന അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച്‌ ഇ​ൻ​ഡ​ക്സ് മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കും. ഗ​വ./​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ ഓ​ഗ​സ്റ്റ് ര​ണ്ടു ​വ​രെ​യും അ​ണ്‍ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ ഓ​ഗ​സ്റ്റ് ഏ​ഴ് വ​രെ​യും സ്പോ​ട്ട് അ​ഡ്മി​ഷ​ൻ വ​ഴി പ്ര​വേ​ശ​നം നേ​ടാം. ഗ​വ./​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ ഓ​ഗ​സ്റ്റ് ര​ണ്ടി​നും അ​ണ്‍ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ ഓ​ഗ​സ്റ്റ് ഏ​ഴി​നും പ്ര​വേ​ശ​നം അ​വ​സാ​നി​ക്കും.

പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ൻ,​വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എംഎ ഇ​ക്ക​ണോ​മി​ക്സ്, ​ഡെ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ്, അപ്ലൈഡ് ഇ​ക്ക​ണോ​മി​ക്സ് (റ​ഗു​ല​ർ,​സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) ഡി​ഗ്രി​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ൻ, വൈ​വ വോ​സി ഓ​ഗ​സ്റ്റ് ഒ​ന്നി​നും ജ​ന​റ​ൽ വൈ​വ വോ​സി ഓ​ഗ​സ്റ്റ് മൂ​ന്നി​നും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നടക്കും. ര​ജി​സ്റ്റ​ർ ചെയ്ത വി​ദ്യാ​ർ​ഥിക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബന്ധപ്പെടണം.

ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്

​സൈ​ക്കോ​ള​ജി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എം.വി. ബിന്ദു പിഎച്ച്ഡിക്കായി സമർപ്പിച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) ഓഗസ്റ്റ് നാലിന് രാവിലെ 10.30ന് ​മാ​ങ്ങാ​ട്ട്പ​റ​ന്പ് കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സി​ൽ നടക്കും. പ്രസ്തുത പ്രബന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സംമുന്പ് മു​ത​ൽ മാ​ങ്ങാ​ട്ട്പ​റ​ന്പ് കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ലഭിക്കും.

ബിടെ​ക് ആ​റാം സെ​മ​സ്റ്റ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ബിടെ​ക് ആ​റാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ, സപ്ലിമെന്‍ററി മേയ് 2017 ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി എൻജിനിയറിംഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ എ​ൽബിഎ​സ് എൻജിനിയറിംഗ് കോളജിലും ,മെ​ക്കാ​നി​ക്ക​ൽ എൻജിനിയറിംഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഓഗസ്റ്റ് രണ്ടു മു​ത​ൽ 17 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും നടക്കും. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടണം.

പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം ഓഗസ്റ്റ് നാലിന്

കണ്ണൂർ സർവകലാശാലയുടെ പ​രീ​ക്ഷാ​ഫ​ലം മെ​ച്ച​പ്പെ​ടു​ത്തുന്ന​തി​നാ​യി ചി​ല കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, ​മാ​നേ​ജ​ർ​മാ​ർ എന്നിവരുമാ​യി ഓഗസ്റ്റ് ഒന്നിന് ​താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന യോ​ഗം നാലിലേക്കു മാറ്റി. മ​റ്റു കാ​ര്യ​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല.