University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017 നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​തു​വ​രെ​യും ഒ​രു കോ​ള​ജി​ലും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തും എ​ന്നാ​ൽ ഈ ​സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്ത​വ​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ക്കു​ന്ന​തി​നു​ള്ള ചെ​ല്ലാ​ൻ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​യ്ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1525/ രൂ​പ​യും എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് 840/ രൂ​പ​യു​മാ​ണ്. ഇ​പ്ര​കാ​രം അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​തി​ന്‍റെ വി​വ​രം വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ പ്രി​ന്‍റെ​ടു​ത്ത് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ കാ​ണു​ക. കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം ആ ​സീ​റ്റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ക്കം ചെ​യ്യാം. നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പ​രി​ഗ​ണി​ക്കും. പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം ആ ​സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ: തീ​യ​തി നീ​ട്ടി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 201718 ലേ​ക്ക് ന​ട​ത്തു​ന്ന യു.​ജി/​പി.​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ പി​ഴ​യി​ല്ലാ​തെ 16 വ​രെ സ്വീ​ക​രി​ക്കും.

ബി​എ​സ്‌​സി ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ (2012 അ​ഡ്മി​ഷ​ൻ മാ​ത്രം 2010 സ്കീം) ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 11 വ​രെ അ​പേ​ക്ഷി​ക്കാം.

വൈ​വ വോ​സി പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ബി.​ബി.​എ 2014 ബാ​ച്ചി​ന്‍റെ വൈ​വ വോ​സി പ​രീ​ക്ഷ എ​ട്ട്, ഒ​ൻ​പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ പാ​ള​യം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വൈ​വ വോ​സി​ക്ക് വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റും പ്രോ​ജ​ക്ടി​ന്‍റെ കോ​പ്പി​യും കൊ​ണ്ടു​വ​ര​ണം.

എം​പി​ഇ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ (എം​പി​ഇ) പ്രീ​വി​യ​സ്, ഫൈ​ന​ൽ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം.