University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​ജെ/എം​എ​സ്ഡ​ബ്ല്യു പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​ജെ/ എം​എ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2016) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രി​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (ഏ​പ്രി​ൽ 2017) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​പു​നഃപ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 14 വ​രെ സ​മ​ർ​പ്പി​ക്കാം. പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റും 14 മു​ത​ൽ ബി​ടെ​ക് സെ​ക്‌ഷ​നി​ൽനി​ന്നും ല​ഭിക്കും. പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റും ത​പാ​ൽ മു​ഖേ​ന ആ​വ​ശ്യ​മു​ള്ള​വ​ർ അ​പേ​ക്ഷ​ക​ൾ 470 രൂ​പ ഫീ​സ് അ​ട​ച്ച​തി​ന്‍റെ ഒ​റി​ജി​ന​ൽ ച​ലാ​ൻ, എ​ല്ലാ സെ​മ​സ്റ്റ​റു​ക​ളു​ടെ​യും മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, 40 രൂ​പ സ്റ്റാ​ന്പ് പ​തി​ച്ച സ്വ​ന്തം മേ​ൽ​വി​ലാ​സ​മെ​ഴു​തി​യ 12X10 വ​ലിപ്പ​ത്തി​ലു​ള്ള ക​വ​ർ എ​ന്നി​വ സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല, സി​വി​ൽ സ്റ്റേ​ഷ​ൻ (പി​ഒ), ക​ണ്ണൂ​ർ 670002 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ എട്ടിന്

​ത​ല​ശേ​രി കാ​ന്പ​സി​ലെ നി​യ​മ​വ​കു​പ്പി​ൽ ജൂ​ണ്‍ 19ന് ​റ​ദ്ദാ​ക്കി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി ഡി​ഗ്രി​യു​ടെ പേ​പ്പ​ർ ആ​റ് ലോ ​ഓ​ഫ് കോ​ണ്‍​ട്രാ​ക്റ്റ് ഒ​ന്ന് പു​നഃ​രീ​ക്ഷ എ​ട്ടി​ന് ന​ട​ക്കും. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; പ്രാ​ഥ​മി​ക വോ​ട്ട​ർ പ​ട്ടി​ക വെ​ബ്സൈ​റ്റി​ൽ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് 11 ന് ​താ​വ​ക്ക​ര​ യൂ​ണി​വേ​ഴ്സി​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. പ്രാ​ഥ​മി​ക വോ​ട്ട​ർ​പ​ട്ടി​ക യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ള​ജ​ധി​കൃ​ത​ർ​ക്ക് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ചേ​ർ​ന്ന വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു. പ്രോ ​വൈ​സ് ചാ​ൻ​സല​ർ ഡോ. ​ടി. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ.​ബാ​ബു ആ​ന്‍റോ, വി​ദ്യാ​ർ​ഥി ക്ഷേ​മ ഡ​യ​റ​ക്ട​ർ പ​ത്മ​നാ​ഭ​ൻ കാ​വു​മ്പാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ 201718 വ​ർ​ഷ​ത്തേ​ക്കു​ള്ള എ​ല്ലാ കോ​ഴ്സു​ക​ളി​ലേ​ക്കു​മു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. അ​പേ​ക്ഷ ഓ​ണ്‍​ലൈ​ൻ ആ​യി​ട്ടാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.