University News
എം​എ​ഡിന് 20 വ​രെ അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എം ​എ​ഡ് കോ​ഴ്സി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 20 വ​രെ നീ​ട്ടി​.

ഏ​ഴും ഒ​ൻ​പ​തും സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ഴും ഒ​ൻ​പ​തും സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2016) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ഈ ​മാ​സം ഒ​ൻ​പ​ത് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം ച​ലാ​ൻ, എ​പി​സി എ​ന്നി​വ 16ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. പ​രീ​ക്ഷാതീ​യ​തി​ക​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്: ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ, തി​യ​റി 90 രൂ​പ പേ​പ്പ​റൊ​ന്നി​ന് (സ​പ്ലി: 110 രൂ​പ), പ്രാ​ക്ടി​ക്ക​ൽ 130 രൂ​പ (സ​പ്ലി: 150 രൂ​പ), ഡി​സ​ർ​ട്ടേ​ഷ​ൻ/​പ്രോ​ജ​ക്ട് 460 രൂ​പ, വൈ​വ 90 രൂ​പ, മാ​ർ​ക്ക് ലി​സ്റ്റ് 60 രൂ​പ, സി.​വി. ക്യാ​ന്പ് ഫീ​സ് 150 രൂ​പ. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ത്ത അ​പേ​ക്ഷാഫോ​മി​ന് 40 രൂ​പ​യു​ടെ ച​ലാ​ൻ അ​ധി​ക​മാ​യി അ​ട​യ്ക്കണം.

ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, മേ​യ് 2017 ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി എ​ൽ​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലും, ഓ​ഗ​സ്റ്റ് ഏ​ഴു മു​ത​ൽ ഒ​ൻ​പ​തു വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ത്തും. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടണം.

എം​എ​സ്‌സി ​ജോ​ഗ്ര​ഫി പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി​ശാ​സ്​ത്ര​വി​ഭാ​ഗ​ത്തി​ൽ എം​എ​സ്‌സി ​ഭൂ​മി​ശാ​സ്ത്ര​ത്തി​ൽ എ​സ്‌സി ​വി​ഭാ​ഗ​ക്കാ​ർ​ക്ക് സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ രേഖക​ൾ സ​ഹി​തം പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭൂ​മി​ശാ​സ്ത്ര വ​കു​പ്പി​ൽ എ​ട്ടി​ന് രാ​വി​ലെ 11 ന് ​ഹാ​ജ​രാ​ക​ണം.