University News
അ​ധ്യാ​പ​ന നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കും: വൈ​സ് ചാ​ൻ​സ​ല​ർ
തേ​ഞ്ഞി​പ്പ​ലം: സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി എ​ന്ന ല​ക്ഷ്യ സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി അ​ധ്യാ​പ​ക​രു​ടെ മി​ക​വും നൈ​പു​ണി​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബ​ഹു​മു​ഖ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ. സ​ർ​വ​ക​ലാ​ശാ​ലാ മ​നഃ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം സ​ഹോ​ദ​യ​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കാ​യു​ള്ള ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധ്യാ​പ​ക​രു​ടെ മി​ക​വു​യ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ആ​വി​ഷ്ക​രി​ച്ച ബൃ​ഹ​ത് പ​ദ്ധ​തി​യാ​യ പ​ണ്ഡി​റ്റ് മ​ദ​ൻ​മോ​ഹ​ൻ മാ​ള​വ്യ അ​ധ്യാ​പ​ക അ​ധ്യാ​പ​ന ദേ​ശീ​യ ദൗ​ത്യം (പി​എം​എം​എ​ൻ​എം​ടി​ടി) കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ശാ​ല​യ്ക്ക് ല​ഭി​ച്ച​ത് നേ​ട്ട​മാ​ണ്. ഇ​ത​നു​സ​രി​ച്ചു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും, അ​ധ്യാ​പ​ക​ർ ഇ​ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. കെ. ​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​ബേ​ബി ശാ​രി, നൗ​സി​യ നൂ​റു​ദ്ദീ​ൻ, റ​ഹീ​മു​ദ്ദീ​ൻ, ജൗ​ഹ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സെ​മി​നാ​ർ ഒ​ന്പ​തി​ന്

തേ​ഞ്ഞി​പ്പ​ലം: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി​യും മ​ല​യാ​ള കേ​ര​ള പ​ഠ​ന​വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സാ​ഹി​ത്യാ​നു​ക​ല്പ​നം മ​ല​യാ​ള സി​നി​മ​യി​ൽ, സാ​മു​ഹി​ക സാം​സ്കാ​രി​ക പ​രി​പ്രേ​ക്ഷ്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​ന്പ​ത്, 10 തി​യ​തി​ക​ളി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ന്പ​തി​ന് രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ സി. ​രാ​ധാ​കൃ​ഷ്ണ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​കെ. ശ്രീ​രാ​മ​ൻ, സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ൻ, മ​ധു ഇ​റ​വ​ങ്ക​ര, വി.​സി. ഹാ​രി​സ്, ഐ. ​ഷ​ണ്‍​മു​ഖ​ദാ​സ്, പി. ​ബാ​ല​ച​ന്ദ്ര​ൻ, എം.​എ. റ​ഹ്‌​മാ​ൻ, കെ. ​ഗോ​പി​നാ​ഥ​ൻ, ജി. ​ഉ​ഷാ​കു​മാ​രി, കെ.​പി. ജ​യ​കു​മാ​ർ, മീ​നാ​പി​ള്ള, ആ​ർ.​വി.​എം. ദി​വാ​ക​ര​ൻ, അ​ജു കെ. ​നാ​രാ​യ​ണ​ൻ, അ​ൻ​വ​ർ അ​ബ്ദു​ള്ള, പി. ​സോ​മ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി പ​ങ്കെ​ടു​ക്കും.
More News