പിജി ഒന്നാംഘട്ട അലോട്ട്മെന്റ് ഒന്‍പതിന്
ഏകജാലക പിജി പ്രവേശനം ഒന്നാംഘട്ട അലോട്ട്മെന്റ് ഒന്‍പതിന് പകൽ 12ന് www.cuonline.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസ് (ജനറൽ 425 രൂപ, എസ് സി, എസ്ടി 100 രൂപ) 11ന് വൈകുന്നേരം അഞ്ചിന് അടച്ച് പ്രവേശനം ഉറപ്പാക്കണം. മാൻഡേറ്ററി ഫീ അടക്കാത്തപക്ഷം നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് അവരെ പരിഗണിക്കുന്നതുമല്ല. ഹയർ ഓപ്ഷൻ അലോട്ട്മെന്റ് ലഭിക്കാനാഗ്രഹിക്കുന്നവർക്ക് മാൻഡേറ്ററി ഫീസ് അടച്ച് തുടർന്നുള്ള അലോട്ട്മെന്റുകൾക്കായി കാത്തിരിക്കാവുന്നതാണ്. ഒന്നാം അലോട്ട്മെന്റിൽ ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷൻ കാൻസൽ ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസ് അടച്ചവർക്ക് അതത് കോളജിൽ 16 മുതൽ 18 വരെ താത്ക്കാലിക, സ്ഥിരം പ്രവേശനം നേടാം. വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ ഭാഗികമായി കാൻസൽ ചെയ്യുന്നതിനുള്ള സൗകര്യം 11ന് വൈകുന്നേരം അഞ്ചുവരെ ഉണ്ടായിരിക്കും. ഹയർ ഓപ്ഷൻ മുഴുവനായും റദ്ദാക്കുന്നതിനുള്ള സൗകര്യം വിവിധ കോളജ്, സർവകലാശാലാ പഠനവകുപ്പുകളിൽ പ്രവർത്തിക്കുന്ന നോഡൽ സെന്ററുകളിൽ ലഭ്യമായിരിക്കും.
എംസിഎ പ്രവേശനം: സീറ്റ് ഒഴിവ്
സിസിഎസ്ഐടി കേന്ദ്രങ്ങളിൽ (സർവകലാശാലാ കാന്പസ് ഒഴികെയുള്ള) എംസിഎ പ്രവേശനത്തിന് എസ് സി, എസ്ടി വിഭാഗത്തിൽ 42 സീറ്റ് ഒഴിവുണ്ട്. എംസിഎ പ്രവേശന പ്രൊവിഷണൽ റാങ്ക് ലിസ്റ്റിലുൾപ്പെട്ട എസ് സി, എസ്ടി വിഭാഗം അപേക്ഷകർ 14നകം സർട്ടിഫിക്കറ്റുകളുമായി സർവകലാശാലാ കാന്പസിലെ സിസിഎസ്ഐടി ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക്: 0494 2407324.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റർ എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2016 പ്രവേശനം) റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. പ്രന്റൗട്ട് ചലാൻ സഹിതം 30നകം പരീക്ഷാഭവനിൽ ലഭിക്കണം.
വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിഎസ് സി കൗണ്‍സലിംഗ് സൈക്കോളജി, ബിഎസ് സി മാത്തമാറ്റിക്സ് (സിയുസിബിസിഎസ്എസ്, 2014 മുതൽ പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബിഎസ് സി മാത്തമാറ്റിക്സ് ആൻഡ് കൗണ്‍സലിംഗ് സൈക്കോളജി (സിയുസിബിസിഎസ്എസ്) റഗുലർ, സപ്ലിമെന്ററി (ഏപ്രിൽ 2016) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ചലാൻ സഹിതം 23നകം ലഭിക്കണം.
എംഎഡ് ഒന്ന്, മൂന്ന് സെമസ്റ്റർ ഡിസംബർ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ ബികോം, ബിബിഎ പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രിൽ 2017 പരീക്ഷയ്ക്ക് രജിസ്റ്റർ നന്പർ ഡിവി, പിഒ, ടിഎം എന്ന് തുടങ്ങുന്ന ബികോം വിദ്യാർഥികൾക്കും, രജിസ്റ്റർ നന്പർ ജെഡി, വിപി, ഇസഡ് കെ എന്ന് തുടങ്ങുന്ന ബിബിഎ വിദ്യാർഥികൾക്കും ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിന് ഒന്‍പത്, 10 തിയതികളിൽ ലിങ്ക് ഉണ്ടായിരിക്കുന്നതാണ്. പിന്നീട് അവസരം ലഭിക്കുന്നതല്ല. പരീക്ഷ 16ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ അപേക്ഷ
കാലിക്കട്ട് സർവകലാശാല ബികോം, ബിബിഎ വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ സിയുസിബിസിഎസ്എസ്. ഏപ്രിൽ 2017, അഞ്ചാം സെമസ്റ്റർ സിയുസിബിസിഎസ്എസ്. നവംബർ 2016, ആറാം സെമസ്റ്റർ സിസിഎസ്എസ് ഏപ്രിൽ 2017 എന്നീ പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള അവസരം 11 വരെ വെബ്സൈറ്റിൽ ലഭ്യമാവും.
സർവകലാശാലാ എൻജിനിയറിംഗ് കോളജിൽ ബിടെക് മെറിറ്റ് സീറ്റ് ഒഴിവ്
കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജിൽ (സിയുഐഇടി) ബിടെകിന് ഇസിഇ, ഇഇഇ, ഐടി, പ്രിന്റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് പത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും. കെഇഎഎം 2017 റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ കെഇഎഎം പ്രോസ്പെക്ടസിൽ പറഞ്ഞ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം ഉച്ചയ്ക്ക് 12ന് സിയുഐഇടിയിൽ ഹാജരാകണം. പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിൽ. വിവരങ്ങൾ: www.cuiet.info ഫോണ്‍: 0494 2400223.