നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യു മാർക്ക് ലിസ്റ്റ്
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യു (ജൂണ്‍ 2016) ഡിഗ്രിയുടെ മാർക്ക് ലിസ്റ്റുകൾക്കു പകരം OGPA 3 ദശാംശ സ്ഥാനത്തിൽ പരിമിതപ്പെടുത്തിക്കൊണ്ട് തയാറാക്കിയ പുതിയ മാർക്ക് ലിസ്റ്റുകൾ അതത് സെന്ററുകളിൽ വിതരണം ചെയ്യും. മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റേണ്ട വിദ്യാർഥികൾ നേരത്തെ നൽകിയ നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യു ജൂണ്‍ 2016ലെ മാർക്ക് ലിസ്റ്റുകൾ അതത് സെന്ററുകളിൽ സമർപ്പിച്ച് പുതിയ മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റണം.
മൂന്നാം സെമസ്റ്റർ എംസിജെ പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംസിജെ ഡിഗ്രി (റഗുലർ/സപ്ലിമെന്ററി ഡിസംബർ 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
നാലാം സെമസ്റ്റർ എംഎ മലയാളം വൈവവോസി
നാലാം സെമസ്റ്റർ എംഎ മലയാളം (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് മാർച്ച് 2017) ഡിഗ്രിയുടെ വൈവവോസി 11ന് തലശേരി ഗവ. ബ്രണ്ണൻ കോളജിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
നാലാം സെമസ്റ്റർ എംഎ കന്നഡ വൈവ വോസി
നാലാം സെമസ്റ്റർ എംഎ കന്നഡ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് മാർച്ച് 2017) ഡിഗ്രിയുടെ വൈവവോസി 10ന് കാസർഗോഡ് ഗവ. കോളജിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം ഓൾഡ് സ്കീം സപ്ലിമെന്ററി ഏപ്രിൽ 2015) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 22 വരെ സർവകലാശാലയിൽ സ്വീകരിക്കും.